
ന്യൂഡല്‍ഹി: രാജ്യത്തെ രക്ഷിക്കാന്‍ ബിജെപിയെ അധികാരത്തില്‍ നിന്ന പുറത്താക്കുക തന്നെ വേണം. രാജ്യത്തോട് സ്നേഹമുള്ളവര്‍ അത് ഒരു കടമയായി ഏറ്റെടുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ദില്ലിയില്‍ ജനാധിപത്യം മതനിരപേക്ഷത സാമൂഹിക നീതി എന്നിവക്കായുള്ള ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സീതാറാം യെച്ചൂരി. രാജ്യസ്നേഹികള്‍ ഒന്നിച്ചുനിന്നാല്‍ ബിജെപി പരാജയപ്പെടും.
ഭരണഘടനയുടെ അടിസ്ഥാന ശിലയാണ് മതനിരപേക്ഷത. സാമ്പത്തിക പരമാധികാരവും സാമൂഹിക നീതിയും ഫെഡറലിസവുമൊക്കെ ബിജെപി ഭരണത്തില്‍ തകര്‍ക്കപ്പെടുകയാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ 28 പാര്‍ടികള്‍ ഒരു കുടക്കീഴില്‍ വന്നിരിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടം തുടരുക തന്നെ വേണം.
ജിതേഗാ ഇന്ത്യ പ്രചരണത്തിന്റെ ഭാഗമായാണ് ദില്ലിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബില്‍ കണ്‍വെന്‍ന്‍ സംഘടിപ്പിച്ചത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സിപിഐ എംഎല്‍ ജന.സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, സമാജ് വാദി പാര്‍ടി നേതാവ് ജാവേത് അലി ഖാന്‍, ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Patriots should unite to defeat BJP