‘ഞാൻ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങൾ തീരുമാനിക്കും’; പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതാപ് സിംഹ

മൈസൂരു: പാർലമെന്റ് സുരക്ഷ വീഴ്ച കേസിൽ മൗനം വെടിഞ്ഞ് ബിജെപി എംപി പ്രതാപ് സിംഹ. താൻ രാജ്യസ്‌നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് ജനം തീരുമാനിക്കുമെന്നും അന്തിമ വിധികർത്താവ് ജനങ്ങളാണെന്നും പ്രതാപ് സിംഹ പറഞ്ഞു. കേസിലെ രണ്ട് പ്രതികൾക്ക് പാർലമെന്റ് പാസ് നൽകിയത് പ്രതാപ് സിംഹയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

“പ്രതാപസിംഹ രാജ്യസ്‌നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് ചൗമുണ്ടേശ്വരി ദേവിയും, മാ കാവേരിയും, കഴിഞ്ഞ 20 വർഷമായി എന്റെ ലേഖനങ്ങൾ ഇഷ്ടപ്പെടുന്ന പിന്തുണക്കാർ, കഴിഞ്ഞ ഒമ്പതര വർഷമായി ഞാൻ സേവിക്കുന്ന മൈസൂരിലെയും കുടകിലെയും ജനങ്ങൾ തീരുമാനിക്കും. അന്തിമ വിധികർത്താവ് ജനങ്ങളാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം ഈ ചോദ്യത്തിന് മറുപടി നൽകും,” ബിജെപി എംപി പറഞ്ഞു.

പ്രതാപ് സിംഹയ്‌ക്കെതിരെയുള്ള ‘രാജ്യദ്രോഹി’ പോസ്റ്ററുകളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എംപി. പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് എനിക്ക് വേണ്ടതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്, ഇതിൽ മറ്റൊന്നും പറയാനില്ല എന്നും സിംഹ പറഞ്ഞു.

More Stories from this section

family-dental
witywide