വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ തേടുന്നതിനെതിരെ ഹര്‍ജി; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ഥികളുടെ ആധാര്‍വിവരങ്ങളും രക്ഷിതാക്കളുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളും ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ തേടുന്നത് പുട്ടസ്വാമി കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനടക്കം എതിരാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് അലയന്‍സ് ഫോര്‍ നോളജ് ഫ്രീഡം എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ വിശദീകരണം തേടിയത്. യുഡയസ് പ്ലസ് എന്ന പോര്‍ട്ടല്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ തേടുന്നത്.

More Stories from this section

family-dental
witywide