ദക്ഷിണ ചൈനാ കടലിൽ വിദേശ കപ്പലിടിച്ച് 3 മത്സ്യത്തൊഴിലാളികൾ മരിച്ചു: ഫിലിപ്പിൻസ്

മനില: സ്കാർബറോ ഷോളിന് സമീപം “അജ്ഞാത വാണിജ്യ കപ്പൽ” മത്സ്യബന്ധന ബോട്ടിൽ ഇടിച്ചതിനെ തുടർന്ന് മൂന്ന് ഫിലിപ്പിനോ മത്സ്യത്തൊഴിലാളികൾ മരിച്ചതായി ഫിലിപ്പൈൻ തീരസംരക്ഷണ സേന അറിയിച്ചു. തർക്കം നിലനിൽക്കുന്ന ദക്ഷിണ ചൈനാ കടലിലെ ഒരു പ്രദേശത്ത് ഇത് സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണ്.

ഏത് തരത്തിലുള്ള കപ്പലാണ് അപകടത്തിന് കാരണമായതെന്ന് സ്ഥിരീകരിക്കാൻ ശ്രമിക്കുന്നതായി ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് പറഞ്ഞു, എന്നാൽ ഇതൊരു വിദേശ കപ്പൽ ആണെന്നും കോസ്റ്റ് ഗാർഡ് കൂട്ടിച്ചേർത്തു.

തിങ്കളാഴ്‌ച പുലർച്ചെ 4:20 ഓടെയാണ് അപകടം ഉണ്ടായത്. പതിനൊന്ന് ക്രൂ അംഗങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ സ്വന്തം സർവീസ് ബോട്ടുകൾ ഉപയോഗിച്ചാണ് ഇവർ കരയിലെത്തിയത്. ബോട്ടിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ, മരിച്ചവരെ രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ വടക്കൻ ലുസോണിലെ പംഗസിനാൻ പ്രവിശ്യയിലേക്ക് കൊണ്ടുപോയി.

“ഈ നിർഭാഗ്യകരമായ സംഭവത്തിന് ഉത്തരവാദികളായവരെ പ്രതിക്കൂട്ടിൽ നിർത്താൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാവർക്കും ഞങ്ങൾ ഉറപ്പ് നൽകുന്നു,” ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ പറഞ്ഞു.

More Stories from this section

family-dental
witywide