![](https://www.nrireporter.com/wp-content/uploads/2023/12/erumeli-1.jpg)
എരുമേലി: ശബരിമലയിലേക്കുള്ള ഗതാഗതക്കുരുക്ക് അനിയന്ത്രിതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് എരുമേലിയില്‍ തീര്‍ഥാടകരും പൊലീസും തമ്മില്‍ തര്‍ക്കം. തിരക്ക് കൂടിയതിനെത്തുടര്‍ന്ന് ശബരി മലയിലേക്ക് പോകുന്ന തീര്‍ഥാടക വാഹനങ്ങള്‍ രാവിലെ മുതല്‍ പാര്‍ക്കിങ് മൈതാനങ്ങളില്‍ പൊലീസ് തടഞ്ഞിരുന്നു. നിലയ്ക്കലില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം വന്നതിനെ തുടര്‍ന്നാണ് എരുമേലിയില്‍ തീര്‍ഥാടക വാഹനങ്ങള്‍ തടഞ്ഞത്. മണിക്കൂറുകളായി വാഹനങ്ങളില്‍ കാത്തുകിടന്ന തീര്‍ത്ഥാടകരാണ് ഒടുവില്‍ പോലീസുമായി വാക്കേറ്റത്തിലായത്.
എല്ലാവരും കാത്തുകിടക്കുന്നതിനിടെ കേരള റജിസ്‌ട്രേഷനുള്ള ശബരിമല വാഹനങ്ങള്‍ കടന്നു പോകാന്‍ പോലീസ് അനുവദിച്ചു എന്നു പറഞ്ഞാണ് തര്‍ക്കമുണ്ടായത്. ഇതേത്തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ തീര്‍ഥാടകര്‍ കേരള റജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തടയുകയായിരുന്നു. വാഹനങ്ങള്‍ തടഞ്ഞ പൊലീസ് നടപടിയെ ദേവസ്വം ബോര്‍ഡ് അംഗം അജികുമാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ പത്തനംതിട്ട എസ്പി പ്രതിഷേധമറിയിച്ചിരുന്നു.