യുഎസ് വിസ ലഭിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി; ഒരാൾ അറസ്റ്റിൽ

ചെന്നൈ: യുഎസിലേക്കുള്ള സ്റ്റുഡന്റ് വിസ നേടാൻ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതിന്റെ പേരിൽ ഒരാൾ അറസ്റ്റിൽ. ആന്ധ്രപ്രദേശ് പൽനാട് ആസ്ഥാനമായി, വിദേശ പഠനത്തിനുള്ള കൺസൽറ്റൻസി സർവീസ് നടത്തുന്ന ഹരിബാബുവിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ചെന്നൈയിലെ യുഎസ് കോൺസുലേറ്റിൽ വിദ്യാർഥികൾക്കുള്ള എഫ് 1 വീസയ്ക്കായി നടത്തിയ അഭിമുഖത്തിൽ പങ്കെടുത്ത പൽനാട് സ്വദേശി ഹേമന്താണു വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംശയം തോന്നിയ കോൺസുലേറ്റ് അധിക‍ൃതർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിബാബു അറസ്റ്റിലായത്.

പൽനാട് നരസറാവുപെട്ടിൽ ഈക്കോ കൺസൽറ്റൻസി എന്ന പേരിൽ വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് അവസരമൊരുക്കുന്ന സ്ഥാപനം നടത്തുന്നയാളാണ് ഹരിബാബു. കഴിഞ്ഞ 2 വർഷത്തിലേറെയായി ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു വരുന്നതായി ഹരിബാബു കുറ്റസമ്മതം നടത്തിയെന്നു പൊലീസ് പറഞ്ഞു.

സർട്ടിഫിക്കറ്റുകൾ നിർമിക്കാൻ ഉപയോഗിച്ച കംപ്യൂട്ടർ, പ്രിന്റർ, ഹാർഡ് ഡിസ്കുകൾ, ലാപ്ടോപ്, 3 വ്യാജ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനായി സൂക്ഷിച്ച പ്രത്യേക തരം പേപ്പറുകൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു.

More Stories from this section

family-dental
witywide