ബ്രസൽസിലെ സ്വീഡന്‍ പൗരന്മാരുടെ കൊലപാതകം; അക്രമിയെ പൊലീസ് കൊലപ്പെടുത്തി

ബ്രസൽസ്: ബൽജിയത്തിൻ്റെ തലസ്ഥാനമായ ബ്രസൽസിൽ സ്വീഡിഷ് പൗരന്മാരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന തോക്കുധാരി പോലീസിന്റെ വെടിയേറ്റ് മരിച്ചു. കൊല്ലപ്പെട്ട പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8:00 ന് ശേഷം ബ്രസ്സൽസ് മുനിസിപ്പാലിറ്റിയിലെ ഷാർബീക്കിലെ ഒരു കഫേയിൽ അക്രമിയെ കാണാനിടയായ ഒരാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇയാളെ വെടിവയ്ക്കുകയായിരുന്നുവെന്ന് ബെൽജിയം നാഷണൽ ക്രൈസിസ് സെന്റർ (എൻ‌സി‌സി‌എൻ) പറഞ്ഞു. ഇയാൾക്ക് വൈദ്യസഹായം നൽകാൻ ശ്രമിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.

ആക്രമണവും നിലവിലെ ഇസ്രായേൽ-ഹമാസ് യുദ്ധവും തമ്മിൽ ബന്ധമുണ്ടെന്ന് ബെൽജിയൻ അധികൃതർ ചൊവ്വാഴ്ച പറഞ്ഞതായി ബെൽജിയം പബ്ലിക് ബ്രോഡ്കാസ്റ്റർ ആർടിബിഎഫ് റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച രാത്രി ബ്രസൽസിൽ നിന്ന് 3 മൈൽ (5 കിലോമീറ്റർ) അകലെയുള്ള കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ നടന്ന യൂറോ 2024 യോഗ്യതാ ഫുട്ബോൾ മത്സരത്തിൽ ബെൽജിയം സ്വീഡനെ ആതിഥേയത്വം വഹിച്ച സമയത്താണ് തോക്കുധാരിയുടെ മാരകമായ ആക്രമണം ഉണ്ടായത്, മത്സരം പകുതി സമയത്ത് ഉപേക്ഷിക്കാൻ നിർബന്ധിതരായി.

അക്രമികൾ വെടിവെപ്പ് നടത്തുമ്പോൾ യുവേഫ കപ്പ് ക്വാളിഫൈയിങ് മൽസരത്തിലെ ബൽജിയം – സ്വീഡൻ ഫുട്ബോൾ മാച്ച് നടക്കുകയായിരുന്നു. അക്രമികൾ സ്വീഡന്റെ ഫുട്ബോൾ ജേഴ്സി അണിഞ്ഞിരുന്നു. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് മത്സരം പകുതിയില്‍ അവസാനിപ്പിച്ചു. കൊലപാതകത്തിന് പിന്നാലെ പടര്‍ന്ന പരിഭ്രാന്തി ജനങ്ങളെ ആശങ്കയിലാക്കി. പരിഭ്രാന്തരായ ജനക്കൂട്ടം സ്റ്റേഡിയത്തില്‍ നിന്ന് പുറത്തേക്കോടുകയും ചെയ്തു. കഴിഞ്ഞ കുറച്ചു നാളുകളായി ബെല്‍ജിയത്തില്‍ തീവ്ര വലതുപക്ഷവും മുസ്ളീ വിരുദ്ധ ഗ്രൂപ്പുകളും സംഘര്‍ഷത്തിലാണ്. ഖുര്‍ ആന്‍ കത്തിക്കുന്നത് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ ഇവര്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് തീവ്ര ഇസ്ളാം ഗ്രൂപ്പുകള്‍ ബെല്‍ജിയത്തിനെതരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും ആക്രമണ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം യുഎസിലെ ഇല്ലിനോയിയിൽ ആറുവയസ്സുള്ള മുസ്ലിം ബാലനെ കൊലപ്പെടുത്തിയതിനു പകരമാണ് ഇതെന്ന് കൊലയാളികൾ സോഷ്യൽ മീഡിയ വഴി അറിയിച്ചു. തങ്ങൾ ഐഎസ്ഐഎസ് പ്രവർത്തകരാണെന്നും സോഷ്യൽ മീഡിയ വിഡിയോയിൽ ഇവർ അവകാശപ്പെട്ടു. കൊലയാളികൾക്കു വേണ്ടി തിരച്ചിൽ ശക്തമാക്കി. കൊല്ലപ്പെട്ടത് ഒരു ക്രിസ്ത്യാനിയും കൊന്നത് ഒരു മുസ്ലിമുമാണെങ്കിൽ അത് ഒരു ഭീകരാക്രമണമെന്ന് നിങ്ങൾ പറഞ്ഞേനെ, മരിച്ചത് ഒരു മുസ്ലിം ബാലനായതിനാൽ അത് വെറും കുറ്റകൃത്യം മാത്രമായി – കൊലയാളി എന്ന് അവകാശപ്പെട്ടയാൾ ഫേസ് ബുക്കിൽ കുറിച്ചു.

More Stories from this section

family-dental
witywide