ഈയിടെയായി ഇന്ത്യൻ ജനാധിപത്യത്തിന് വല്ലാത്ത ഒരു ദുര്യോഗമുണ്ട്. വോട്ടെടുപ്പിലൂടെ ജനങ്ങൾ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുത്താലും വേറെ ഒട്ടേറെ കടമ്പകൾ പിന്നിട്ടാലേ യഥാർഥത്തിൽ ഭരണത്തിൽ എത്താനാകൂ എന്നതാണ് അത്. കുതിരക്കച്ചവടം എന്നായിരുന്നു പണ്ട് ഇത്തരം രാഷ്ട്രീയ ശരികേടുകളെ വിളിച്ചിരുന്ന പേര്. ഇന്ന് കുരിക്കച്ചവടം മാറി മെഗാ ഡീലുകളായി. ജനം തോൽക്കുകയും പണം ജയിക്കുകയും ചെയ്യുന്ന ഇത്തരം ഡീലുകൾ അണിയറയിൽ ആരംഭിച്ചു കഴിഞ്ഞു.
ട്രെൻഡായി മാറിക്കൊണ്ടിരിക്കുന്ന റിസോർട്ട് രാഷ്ട്രീയ നാടകം ഏതാനും നിമിഷങ്ങൾക്കം ആരംഭിക്കുകയായി. തെലങ്കാനയിലെ കോൺഗ്രസുകാരുമായി പല വാഹനങ്ങൾ കർണാടകയിലേക്ക് പുറപ്പെടാൻ തയാറായി എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എക്സിറ്റ് പോൾ ഫലം വന്നതോടെ രാഷ്ട്രീയ പാർട്ടികൾ നിർണായക നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബിജെപിയുടെ ഓപറേഷൻ കമൽ എന്ന് ഓമനപ്പിരിലിട്ടിരിക്കുന്ന മെഗാ ഡീൽ വഴി കഴിഞ്ഞ തവണ മധ്യപ്രദേശ് കോൺഗ്രസിന് നഷ്ടപ്പെടുത്തേണ്ടിവന്നു. അതിനാൽ ഹിന്ദു ഹൃദയഭൂമിയിൽ കൂടുതൽ നേതാക്കളെ കോൺഗ്രസ് വിന്യസിച്ചു കഴിഞ്ഞു. എക്സിറ്റ് പോൾ പറയുന്നത് മധ്യപ്രദേശ് ബിജെപിക്ക് അനുകൂലമെന്നാണ്. അല്ലെങ്കിൽ ഇഞ്ചോടിഞ്ച് ആയിരിക്കുമെന്നാണ്. ഇതു മുന്നിൽ കണ്ട് മറ്റ് പാർട്ടികളുമായി കമൽനാഥ് ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ബെജെപി നീക്കങ്ങൾ രഹസ്യമാണ്. മിക്കവാറും ബിജെപി ഉന്നമിടുക കോൺഗ്രസ് നേതാക്കളെ തന്നെയായിരിക്കും.
രാജസ്ഥാനിൽ ബിജെപിക്ക് മുൻതൂക്കമെന്ന് പറയുമ്പോഴും കോൺഗ്രസ് പ്രതീക്ഷ കൈവിടുന്നില്ല. ബിജെപിയിലെയും കോൺഗ്രസിലേയും വിമതരുമായി കോൺഗ്രസിന്റെ അശോക് ഗെഹ്ലോട്ട് ചർച്ച ആരംഭിച്ചു കഴിഞ്ഞു .ജയ സാധ്യതയുള്ള സ്വതന്ത്ര സ്ഥാനാർഥികളുമായും ചർച്ച തുടങ്ങിക്കഴിഞ്ഞു. പ്രചാരണത്തിന്റെ അവസാനഘട്ടങ്ങളിൽ മുൻതൂക്കം ഗെഹ്ലോട്ടിനായിരുന്നു എന്നത് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്.
കോൺഗ്രസ് ഇല്ലാതായി എന്നു കരുതിയ തെലങ്കാനയിൽ എക്സിറ്റ് പോൾ ഫലം കോൺഗ്രസിനെ തുണയ്ക്കുന്നുണ്ട്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് തെലങ്കാന കോൺഗ്രസിൻ്റെ പിന്നാമ്പുറ ശിൽപി. ഡൽഹിയും ബെംഗലൂരുവും കേന്ദ്രീകരിച്ച് ചടുലമായ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ കോൺഗ്രസ് തങ്ങളുടെ നേതാക്കളെ റിസോർട്ടുകളിലേക്ക് മാറ്റാനാണ് സാധ്യത. ചാണക്യന്മാർ ധാരാളമുള്ള ബിജെപിയുടെ നീക്കങ്ങൾ അതീവ രഹസ്യമാണ്. ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം. മാസങ്ങൾക്കപ്പുറം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേയുള്ള ഡ്രസ്റിഹേഴ്സലായാണ് രാഷ്ട്രീയ നിരൂക്ഷകർ ഈ തിരഞഅഞെടുപ്പിനെ കാണുന്നത്. അതുകൊണ്ടു തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികക്ഷക്കും ഈ തിരഞഅഞെടുപ്പ നിർണാരയകം തന്നെയാണ്. ഫലം വരുന്പോഷ കാണാം എന്തൊക്കെ നാടരങ്ങൾ അരങ്ങേറു മെന്ന്