കൽപറ്റ: തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14ന് 11 മണിക്ക് കല്‍പ്പറ്റയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടിസ് നല്‍കി. വയനാട് എസ്പി ഓഫിസിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകണം.
സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാവാന്‍ സി .കെ ജാനുവിന് പണം നല്‍കിയെന്ന കേസിലാണ് സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയത്. ജാനുവിന് രണ്ട് തവണയായി 50 ലക്ഷം രൂപ നല്‍കിയെന്നാണ് കേസ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി .കെ നവാസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിന് രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നതായിരുന്നു കേസ്.
poll bribery case ; Crime branch to interrogate K. Surendran on 14 of this month