പ്രമുഖ ഫിറ്റ്നസ് ഇൻഫ്ലുവൻസർ റെയ്‌ചൽ ചെയ്‌സ് അന്തരിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ പ്രശസ്ത ബോഡി ബിൽഡറും ഫിറ്റ്‌നസ് ഇൻഫ്ലുവൻസറുമായ റെയ്‌ചൽ ചെയ്‌സ് അന്തരിച്ചു. അഞ്ചു മക്കളുടെ അമ്മയായ ചെയ്സിന് ഫേസ്ബുക്കിൽ 14 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. നിരവധി ഫിറ്റ്നസ് വിഡിയോകളിലൂടെയും പ്രചോദനപരമായ പോസ്റ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിൽ താരമായ ആളാണ് റെയ്ചൽ.

റെയ്ചലിന്റെ മരണ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റെയ്ചലിന്റെ മകളാണ്

‘അമ്മ ഞങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. വളരെ അനുകമ്പയുള്ള ഹൃദയത്തിന് ഉടമയായായിരുന്നു. ഞങ്ങൾക്ക് ഏറ്റവും നല്ല ഉപദേശങ്ങൾ നൽകി. ലോകത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി. അമ്മയുടെ സ്നേഹം ഒരിക്കലും മങ്ങില്ല, അവരെ വല്ലാതെ മിസ് ചെയ്യും’– റെയ്ചലിന്റെ മൂത്ത മകളായ അന്ന ചെയ്സ് പറഞ്ഞു.

റെയ്ചൽ ചെറുപ്പത്തിൽ തന്നെ ബോഡി ബിൽഡിങ് രംഗത്ത് സജീവമായിരുന്നു. രാജ്യത്ത് നടന്ന നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുമുണ്ട്. 2011ൽ, ലാസ് വേഗാസിൽ നടന്ന ഒളിംപ്യ ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്ത ന്യൂസിലൻഡിൽ നിന്നുള്ള ആദ്യ വനിതയായിരുന്നു റെയ്ചൽ ചെയ്സ്.

ക്രിസ് ചെയ്സ് എന്ന വ്യക്തിയായിരുന്നു റെയ്ചലിന്റെ ഭർത്താവ്. 2015ൽ റെയ്ച വിവാഹ ജീവിതം അവസാനിപ്പിച്ചു. ക്രിസ് പിന്നീട് ലഹരിക്കടത്തിൽ പിടിയിലാവുകയും 10 വർഷത്തോളം ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.