പിഎം കെയറിലേക്കും അദാനിക്കും ചൈനീസ് ഫണ്ട്, എന്തുകൊണ്ട് യുഎപിഎ ഇല്ലെന്ന് ചോദ്യം ചെയ്ത് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ കോടീശ്വരനില്‍ നിന്ന് പണം വാങ്ങി ചൈനക്ക് വേണ്ടി വാര്‍ത്ത നല്‍കി എന്ന് ആരോപിച്ച് ഇംഗ്ളീഷ് വെബ് സൈറ്റായ ന്യൂസ് ക്ളിക് കഴിഞ്ഞ ദിവസം ദില്ലി പൊലീസ് സീല്‍ ചെയ്തിരുന്നു. ഒപ്പം ന്യൂസ് ക്ളിക്കിന്റെ എഡിറ്റര്‍, എച്ച്.ആര്‍ മേധാവി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍.

പിഎം കെയര്‍ ഫണ്ടിലേക്ക് ചൈനീസ് ഫണ്ട് വരുന്നുണ്ട്. ചൈനീസ് കമ്പനികളില്‍ നിന്ന് പിഎം കെയര്‍ ഫണ്ടിലേക്ക് പണം വാങ്ങിയിട്ടുണ്ട്. പക്ഷെ, യാതൊരു വിധത്തിലുള്ള അന്വേഷണമോ കേസോ ഇല്ല. അദാനി ചൈനീസ് ഫണ്ട് സ്വീകരിച്ചിട്ടുണ്ട്. അതും കുഴപ്പമില്ല. ഇവിടെ യു.എ.പി.എ വകുപ്പുകള്‍ ചുമത്താത്തത് എന്തുകൊണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ ചോദിക്കുന്നു. ഇത് മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കം മാത്രമാണ്. ഇതുകൊണ്ട് ആരും ഭയപ്പെടാന്‍ പോകുന്നില്ല. ഇത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും പ്രശാന്ത് ഭൂഷണ്‍ പറ‍ഞ്ഞു.

ശക്തമായ പ്രതിഷേധമാണ് ന്യൂസ് ക്ളിക്കിനെതിരായ പൊലീസ് നടപടിയില്‍ ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ എഴുതുന്നു എന്നതിന്റെ പേരിലാണ് ന്യൂസ് ക്ളിക്കിനെതിരായ നടപടി എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ന്യൂസ് ക്ളിക്കിനെതിരായ പൊലീസ് നടപടിയില്‍ ആശങ്കയുണ്ടെന്ന് പ്രസ് ക്ളബ് ഓഫ് ഇന്ത്യ പ്രതികരിച്ചു.

More Stories from this section

family-dental
witywide