മനാമ ∙ ബഹ്റൈനിൽ കോഴിക്കോട് വടകര കൈനാട്ടി മീത്തലങ്ങാടി മുട്ടുങ്കൽ വെസ്റ്റ് രാമത്ത് റഹീസ് (42) കുഴഞ്ഞുവീണു മരിച്ചു. ബഹ്റൈനിലെ കാർഗോ കമ്പനിയിലായിരുന്നു ജോലി. ഇന്നലെ വൈകിട്ട് ഓഫിസിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.
ഇദ്ദേഹം അടുത്തിടെയാണ് അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചത്. മൂന്നു മക്കൾ അടങ്ങിയ കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
Tags: