ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; നെതന്യാഹുവുമായി മോദി സംസാരിച്ചു

ന്യൂഡല്‍ഹി: ഹമാസ് നടത്തായ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍-ഹമാസ് പോരാട്ടം ശക്തമായി തുടരുകയാണ്. സംഭവങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും വിശദമായി സംസാരിച്ചു. ഇന്ത്യന്‍ ജനത ഇസ്രായേലിനൊപ്പം ഉണ്ടെന്ന് മോദി നെതന്യാഹുവിനെ അറിയിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അറിയിച്ചത്.

പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഫോണ്‍ കോളിനും നിലവിലെ സാഹചര്യങ്ങളെ കുറിച്ച് നല്‍കിയ വിവരങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി മോദി എക്സില്‍ കുറിച്ചു. അതീവ ദുഷ്കരമായ ഈ അവസരത്തില്‍ ഇസ്രായേലിനൊപ്പം ഇന്ത്യ ഉറച്ചുനില്‍ക്കുന്നു. ഏത് രൂപത്തിലുള്ള ഭീകരതയെയും ഇന്ത്യ ശക്തമായി എതിര്‍ക്കുന്നുവെന്നും മോദി വ്യക്തമാക്കി.

ഇസ്രായേലിന് നടന്നത് ഭീകരാക്രമണമാണെന്ന് കഴിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ ഇസ്രായേലിനൊപ്പം നില‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Prime Minister Narendra Modi says people of India are with Israel

More Stories from this section

family-dental
witywide