ഞങ്ങള്‍ കുട്ടികളാണെന്നും നീ രക്ഷിതാവാണെന്നും തോന്നിച്ച നിരവധി നിമിഷങ്ങളുണ്ടായിട്ടുണ്ട്; മകളോട് പൃഥ്വിരാജ്

വർഷത്തിൽ ഒരിക്കൽ മാത്രമാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും ആലി എന്നു വിളിക്കുന്നു മകൾ അലംകൃതയുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അത് ആലിയുടെ പിറന്നാൾ ദിവസമാണ്. ഇക്കുറിയും പതിവ് തെറ്റിക്കാതെ മകൾക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം പൃഥ്വി പങ്കുവച്ചിട്ടുണ്ട്. കൂടെ ഹൃദയം തൊടുന്നൊരു കുറിപ്പും.

“എന്റെ കുഞ്ഞു മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍. നിനക്കിന്ന് ഒമ്പത് വയസ് പൂര്‍ത്തിയാകുന്നു. അമ്മയും അച്ഛനും വെറും കുട്ടികളാണെന്നും നീ ഞങ്ങളുടെ രക്ഷിതാവാണെന്നും തോന്നിച്ച നിരവധി നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിനക്ക് ചുറ്റുമുള്ള എല്ലാവരോടുമുള്ള നിന്റെ അനുകമ്പ, ക്ഷമ, സ്‌നേഹം എന്നിവ കണ്ട് ഞങ്ങള്‍ അതിശയിച്ചു പോയിട്ടുണ്ട്. ഞങ്ങള്‍ക്കുതന്നെ അവിശ്വസനീയമായ രീതിയില്‍ നല്ലൊരു വ്യക്തിയായി നീ വളരുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു. നീ ഞങ്ങളുടെ നിത്യവെളിച്ചമാണ്,” പൃഥ്വിരാജ് കുറിപ്പില്‍ പറയുന്നു.

നേരത്തെ ഓണാഘോഷത്തിനിടെ എടുത്ത പട്ടുപാവാട ധരിച്ച അലംകൃതയുടെ ചിത്രവും പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു. ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്ന പേരില്‍ ഒരു കവിതാ സമാഹാരവും അലംകൃത എഴുതിയിട്ടുണ്ട്

More Stories from this section

family-dental
witywide