പൃഥ്വിരാജ് ചിത്രത്തിന്‍റെ സെറ്റ് പൊളിച്ചു; തീരുമാനം നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ

പൃഥ്വിരാജ് നായകനാകുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുടെ സെറ്റ് പൊളിച്ചു. നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ വന്നതോടെയാണ് സെറ്റ് പൊളിച്ചു നീക്കിയത്. അനധികൃതയമായി മണ്ണിട്ട് നികത്തിയ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭാ സ്റ്റോപ്പ് മെമ്മോ നൽകിയത്.

പെരുമ്പാവൂര്‍ കാരാട്ടുപള്ളിക്കരയിലാണ് ഗുരുവായൂര്‍ അമ്പലത്തിന്‍റെ മാതൃക നിര്‍മിച്ചുകൊണ്ടിരുന്നത്. ആറുമാസത്തേക്കാണ് സ്ഥലം വാടകയ്ക്ക് നല്‍കിയിരുന്നത്. ഒരുമാസത്തോളമായി അറുപത് കലാകാരന്‍മാര്‍ ചേര്‍ന്ന് സെറ്റിന്‍റെ നിര്‍മാണം നടത്തുകയായിരുന്നു.

ചിത്രത്തിന്റെ സെറ്റ് നിർമാണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്ന് നഗരസഭാധ്യക്ഷൻ ബിജു ജോൺ ജേക്കബ് പറഞ്ഞിരുന്നു. പാടം നികത്തിയ സ്ഥലത്ത് നിർമാണ അനുമതി നൽകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വെട്ടിക്കനാക്കുടി വി.സി.ജോയിയുടെ മകൻ ജേക്കബ് ജോയിയുടെ ഉടമസ്ഥതയിൽ 12 ആം വാർഡിൽ കാരാട്ടുപളളിക്കരയിലാണ് ഗുരുവായൂർ അമ്പലത്തിന്‍റെ മാതൃക നിർമിക്കുന്നത്. ഇവിടെ പാടം മണ്ണിട്ടു നികത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

More Stories from this section

family-dental
witywide