കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പകരക്കാരനായി ആരെത്തും എന്നറിയാൻ ഇനി മിനുറ്റുകൾ മാത്രം. വോട്ടെണ്ണൽ തുടങ്ങി ആദ്യ മിനിറ്റുകളിൽ ലീഡുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ആദ്യഘട്ടത്തിലെ കുതിപ്പിൽ അണികളും ആവേശത്തോടെ ആഘോഷം തുടങ്ങി. മെഷീൻ വോട്ടുകൾ എണ്ണിത്തുടങ്ങി. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുകയാണ്.
അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ രണ്ടു റൗണ്ടിൽ എണ്ണുന്നത്. അയർകുന്നത്തെ വോട്ട് എണ്ണിയപ്പോൾ 2437 വോട്ടുകളുടെ ലീഡ് ആണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്. ആകെ 182 ബൂത്തുകളാണ് ഉള്ളത്. അയർക്കുന്നതിന് പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണും.
Tags: