ആര്‍. രാജഗോപാലിനെ ടെലഗ്രാഫ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കി; മോദിയെ എതിര്‍ത്താല്‍ എക്സിറ്റ്..!

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ദി ടെലഗ്രാഫ് പത്രത്തിലൂടെ ആഞ്ഞടിച്ച ചീഫ് എഡിറ്ററായിരുന്നു ആര്‍.രാജഗോപാല്‍. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ പരിഹസിച്ച് പത്രം മുന്നോട്ടുവെച്ച നിലപാടുകള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ എഡിറ്റര്‍ സ്ഥാനത്തുനിന്നും രാജഗോപാലിനെ നീക്കിക്കൊണ്ട് എ.ബി.പി മാനേജുമെന്റിന്റെ തീരുമാനം. പുതിയ എഡിറ്ററായി ശങ്കര്‍ഷന്‍ താക്കൂറിനെ നിയമിച്ച മാനേജുമെന്റ് ആര്‍. രാജഗോപാലിനെ എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്ന പദവിയിലേക്കാണ് മാറ്റിയിരിക്കുന്നത്. പത്രത്തിന്റെ വിപുലീകരണമാണ് ഇനി രാജഗോപാലിന്റെ ചുമതല.

തീവ്ര വലതുപക്ഷത്തിനും ഹിന്ദുത്വത്തിനും മോദി സർക്കാറിന്റെ സമീപനങ്ങള്‍ക്കുമെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുന്ന വ്യക്തി കൂടിയാണ് ആർ രാജഗോപാൽ. തിരുവനന്തപുരം സ്വദേശിയായ ആര്‍ രാജഗോപാല്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി ടെലഗ്രാഫിന്റെ എഡിറ്ററായിരുന്നു. അദ്ദേഹത്തെ എന്തുകൊണ്ടാണ് പത്രാധിപ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് മാനേജ്‌മെന്റ് ഇതുവരെ വിശദീകരിച്ചിട്ടില്ല. എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്ന സാധാരണ ഗതിയില്‍ എഡിറ്റോറിയല്‍ നിലപാടുകളെ സ്വാധീനിക്കാന്‍ കഴിയാത്ത പദവിയിലേക്കാണ് ആര്‍ രാജഗോപാലിനെ മാറ്റിയത്. മാറ്റത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ആര്‍.രാജഗോപാല്‍ പറഞ്ഞു.

ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രി പുരസ്കാരം ഇത്തവണ ആര്‍.രാജഗോപാലിനായിരുന്നു. ദേശീയതലത്തില്‍ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് അനുസരിച്ച് നട്ടെല്ല് വളച്ച മാധ്യമ പ്രവര്‍ത്തകര്‍ മുമ്പിലും പിന്നിലും നടക്കുന്ന ഈ കാലത്ത് കുലുങ്ങാതെ നിന്ന് നിലപാട് സ്വീകരിച്ച നട്ടെല്ലുള്ള ഒരു മാധ്യമ എഡിറ്റര്‍ തന്നെയായിരുന്നു ആര്‍.രാജഗോപാല്‍. അദ്ദേഹത്തെ മാറ്റുമ്പോള്‍ സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് ടെലഗ്രാഫ് പത്രത്തിന്റെ ഉടമകള്‍ വഴങ്ങുന്നു എന്നുതന്നെ പറയാം.

R Rajagopal has been removed from the post of editor of the Telegraph newspaper by the management

More Stories from this section

family-dental
witywide