തിരുവനന്തപുരം: എന്റെ ഭാഗവും എപ്പോഴെങ്കിലും ആരെങ്കിലും കേള്‍ക്കണമെന്ന് മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോ. എ ജെ ഷഹനയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ ഡോ. റുവൈസ്. വൈദ്യപരിശോധനയ്ക്കായി പോലീസ് കൊണ്ടുപോകുന്നതിനിടെയായിരുന്നു റുവൈസിന്റെ പ്രതികരണം. റുവൈസിനെ കണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് താങ്കള്‍ക്കെന്തെങ്കിലും പറയാനുണ്ടോ എന്ന ചോദിച്ചപ്പോഴായിരുന്നു റുവൈസിന്റെ പ്രതികരണം.
എപ്പോഴെങ്കിലും എന്റെ ഭാഗവും ആരെങ്കിലും കേള്‍ക്കണമെന്ന് പറഞ്ഞതിനു ശേഷം മുഖം പൊത്തിപ്പിടിച്ച് ഇയാള്‍ വാഹന്തതിലേക്ക് കയറുകയായിരുന്നു. അതേസമയം ഷഹനയുടെ ആത്മഹത്യാക്കുറിപ്പില്‍ പ്രതിയുടെ പേരുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിരുന്നു. 14 ദിവസത്തേക്കാണ് റുവൈസിനെ റിമാന്‍ഡ് ചെയ്തത്. ഈ മാസം 21വരെയാണ് റിമാന്‍ഡ് കാലാവധി. ഡോ. ഷഹനയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമ വകുപ്പും ചേര്‍ത്താണ് ഡോക്ടര്‍ റുവൈസിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പ്രവൃത്തി അപരിഷ്‌കൃതവും നീചവുമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.