ഏകസ്വരത്തില്‍ വനിതാ സംവരണ ബില്‍ രാജ്യസഭയും കടന്നു

ന്യൂഡല്‍ഹി: നിയമ നിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിത സംവരണ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. നേരത്തെ ലോക്സഭ പാസാക്കിയ ബില്ലിനെ 215 അംഗങ്ങളുടെ പിന്തുണയോടെയാണ് രാജ്യസഭ അംഗീകാരം നല്‍കിയത്. സഭയില്‍ ഹാജരായിരുന്ന എല്ലാ അംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിയ ശേഷമായിരുന്നു ബില്ലില്‍ വോട്ടെടുപ്പ് നടന്നത്.

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ സാഹചര്യത്തില്‍ ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്ന മുറയ്ക്ക് ബില്‍ നിയമമാകും. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടത്തിയതെങ്കില്‍ രാജ്യസഭയില്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബില്‍ പാസാക്കിയത്.

ബില്ലിന് ഇരുസഭകളുടെയും അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.

Rajya Sabha passes Women’s reservation bill unanimously.

More Stories from this section

family-dental
witywide