ബോക്‌സ് ഓഫീസുകളില്‍ കുതിച്ചുചാട്ടം നടത്തിയ ചിത്രമായിരുന്നു ഈ മാസം ആദ്യം പുറത്തിറങ്ങിയ സന്ദീപ് റെഡ്ഡി വംഗയുടെ അനിമല്‍. രണ്‍ബീര്‍ കപൂറിന്റെയും ബോബി ഡിയോളിന്റെയും റേഞ്ചും പ്രകടനങ്ങളും ഇപ്പോഴും ചര്‍ച്ചയിലെ വിഷയങ്ങള്‍ തന്നെയാണ്. രണ്‍ബീറടക്കമുള്ളവരുടെ പ്രതിഫലമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും അതിശയം ജനിപ്പിക്കുന്ന കാര്യം.
രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍ രണ്‍വിജയ് സിംഗ് (എകെഎ നായകന്‍) എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്, ചിത്രത്തിന്റെ റിലീസ് മുതല്‍ ഈ കഥാപാത്രം പുരുഷ ആക്രമണത്തെയും അച്ഛന്‍-മകന്‍ ബന്ധങ്ങളെയും കുറിച്ചുള്ള വലിയ പ്രതികരണങ്ങള്‍ നേരിട്ടിരുന്നു. രണ്‍ബീറിന് 70 കോടിയാണ് പ്രതിഫലമെന്നാണ് വിവരം.
രണ്‍വിജയിയുടെ ഭാര്യയും ആദ്യ പ്രണയവുമായ ഗീതാഞ്ജലിയായി രശ്മിക മന്ദാനയാണ് അഭിനയിച്ചത്. പുരുഷനായകന്റെ പഞ്ചിംഗ് ബാഗ് ആയ സ്ത്രീ എന്നതാണ് രശ്മിക ആരാധകരില്‍ നിന്നും വരുന്ന കമന്റുകളില്‍ കൂടുതലും. എന്തായാലും 4 കോടിയാണ് രശ്മിക ചിത്രത്തിനായി കൈപ്പറ്റിയത്.
ബല്‍ബീര്‍ സിംഗ് എകെഎ എന്ന രണ്‍വിജയ് സിങ്ങിന്റെ പിതാവും വമ്പന്‍ വ്യവസായ പ്രമുഖനുമായ വേഷമാണ് അനില്‍ കപൂര്‍ അവതരിപ്പിക്കുന്നത്. രണ്‍വിജയ് അച്ഛന് ജീവിതകാലം മുഴുവന്‍ മുറിവേല്‍പ്പിച്ച അതേ അച്ഛന് കിട്ടിയ പ്രതിഫലമാകട്ടെ രണ്ടുകോടിയും.
അബ്രാര്‍ ഹക്കിന്റെ വേഷം ചെയ്ത ബോബി ഡിയോളിന് ലഭിച്ചത് നാലിനും അഞ്ചുകോടിക്കുമിടയിലാണെന്നാണ് വിവരം.
ഈ എസ്ആര്‍വി സിനിമയില്‍ സോയ എന്ന പെണ്‍കുട്ടിയുടെ വേഷമാണ് ബുള്‍ബുള്‍ താരം തൃപ്ചി ദിമ്രി അവതരിപ്പിച്ചത്. 40 ലക്ഷമാണ് അവര്‍ക്ക് ലഭിച്ച പ്രതിഫലം.
വരുണ്‍ എകെഎ രണ്‍വിജയ് സിങ്ങിന്റെ അളിയനായും നെഗറ്റീവ് കഥാപാത്രമായും അഭിനയിച്ച സിദ്ധാന്ത് കര്‍ണിക്ക് 20 ലക്ഷമാണ് ലഭിച്ചത്. ചിത്രത്തിലെ മറ്റൊരു താരമായ ശക്തി കപൂറിന് 30 ലക്ഷവും പ്രതിഫലം ലഭിച്ചെന്നാണ് സൈബറിടങ്ങളിലും മറ്റും പടരുന്ന വിവരം.