
ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി നോട്ടുകള്‍ മാറ്റാന്‍ സെപ്റ്റംബര്‍ 30വരെ ആര്‍.ബി.ഐ സമയം അനുവദിച്ചിരുന്നു. ബാങ്കുകളില്‍ എത്തി നോട്ടുകള്‍ മാറ്റാമായിരുന്നു. ഇത് ഒക്ടോബര്‍ 7വരെ നീട്ടിയിരിക്കുകയാണ്. ഇതോടെ 2000 രൂപ നോട്ടുകള്‍ മാറ്റാന്‍ ഒരാഴ്ചത്തെ കൂടി സാവകാശം ആര്‍ബിഐ നല്‍കിയിരിക്കുകയാണ്. 93 ശതമാനം നോട്ടുകളും ഇതിനകം തിരിച്ചെത്തി എന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കുന്നത്. അവശേഷിക്കുന്ന നോട്ടുകള്‍ ആര്‍ബിഐയുടെ 19 ഓഫീസുകള്‍ വഴി മാത്രമായിരിക്കും ഇനി മാറ്റാനാവുക.
കഴിഞ്ഞ മെയ് മാസത്തിലാണ് 2000 രൂപ നോട്ടുകള്‍ മാറ്റാന്‍ ആര്‍.ബി.ഐ തീരുമാനിച്ചത്. മെയ് 19 മുതല്‍ 2000 രൂപയുടെ ക്രയവിക്രയത്തില്‍ ആര്‍.ബി.ഐ നിയന്ത്രണം കൊണ്ടുവന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് 2016ലാണ് 2000 രൂപയുടെ നോട്ടുകള്‍ ആര്‍.ബി.ഐ ഇറക്കിയത്. 2018-2019 വര്‍ഷം നോട്ട് അച്ചടിക്കുന്നത് നിര്‍ത്തിവെച്ചു.
2016 നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. 1000, 500 രൂപ നോട്ടുകളാണ് നിരോധിച്ചത്. പിന്നീട് 2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ പുറത്തിറക്കി. വിപണിയില്‍ പെട്ടെന്നുണ്ടായ പണക്കുറവ് പരിഹരിക്കുകയായിരുന്നു 2000 രൂപ നോട്ടുകള്‍ ഇറക്കിയതിന് പിന്നിലുള്ള ലക്ഷ്യം. ഇപ്പോള്‍ 2000 രൂപ നോട്ട് പിന്‍വലിക്കുമ്പോള്‍ 1000 രൂപ നോട്ടുകള്‍ വീണ്ടും ഇറക്കാനുള്ള നീക്കമാണെന്ന സൂചനകളുണ്ട്.
കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്നത്. പക്ഷെ, നോട്ട് നിരോധനം കൊണ്ട് രാജ്യത്തെ കള്ളപ്പണം തടയാനായില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
RBI extends deadline for exchange of 2000 notes