മുംബൈ: പണപ്പെരുപ്പം ഉയരുന്നുണ്ടെങ്കിലും അഞ്ചാം തവണയും പലിശ ഉയര്‍ത്താതെ റിസര്‍വ് ബാങ്ക്. റിപോ നിരക്ക് 6.50 ശതമാനത്തില്‍ തുടരാന്‍ പണനയ കമ്മിറ്റി (എം.പി.സി) യോഗം തീരുമാനിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപോ നിരക്ക്.
നാലാം നിരക്ക് നിര്‍ണയ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്നിനെതിരെ അഞ്ച് വോട്ടിലാണ് നിരക്ക് മാറ്റേണ്ടെന്ന തീരുമാനം എടുത്തത്.
വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനായി ഉയര്‍ത്തിയ സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) 6.25 ശതമാനത്തിലും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എം.എസ്.എഫ്) 6.75 ശതമാനമായും തുടരും. ആഗസ്റ്റില്‍ 6.8 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ വ്യക്തമാക്കി.
2022 മെയ് മുതല്‍ 2023 ഫെബ്രുവരി വരെ റിപോ നിരക്കില്‍ തുര്‍ച്ചയായ വര്‍ധനവ് ആര്‍.ബി.ഐ വരുത്തിയിരുന്നു. 205 ബേസിസ് പോയിന്റ് വര്‍ധിച്ച ശേഷമാണ് നിലവില്‍ 6.50ല്‍ തുടരുന്നത്.