ചന്ദ്രയാന്‍ 2 പരാജയപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണം മറച്ചുവെച്ചു: മുന്‍ ചെയര്‍മാനെതിരെ ആരോപണങ്ങളുമായി എസ് സോമനാഥ്

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ ശിവനെതിരെ ആരോപണങ്ങളുമായി നിലവിലെ ചെയര്‍മാന്‍ എസ് സോമനാഥ്. 2 വിക്ഷേപണം പരാജയപ്പെട്ടതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം കെ ശിവന്‍ മറച്ചുവെച്ചുവെന്നും പരീക്ഷണങ്ങളും അവലോകനവും നടത്താതെ ധൃതിയിലാണ് ചന്ദ്രയാന്‍ 2 വിക്ഷേപണം നടത്തിയതെന്നും എസ് സോമനാഥ് ആരോപിച്ചു.

സോഫ്‌റ്റ്വെയറിലെ തകരാറാണ് ലാന്‍ഡിങ് പരാജയപ്പെടാന്‍ കാരണമെന്ന സത്യം തുറന്നു പറയുന്നതിനു പകരം ലാന്‍ഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് ചെയര്‍മാന്‍ അന്ന് പ്രഖ്യാപിച്ചത്. കൃത്യമായി അവലോകനം നടത്താതെ വിക്ഷേപണം നടത്തിയതിനാലാണ് അത് പരാജയമായത്. ചന്ദ്രയാന്‍ 2 ദൗത്യം ചന്ദ്രനില്‍ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ സ്വീകരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താതെ തന്നെ അകറ്റി നിര്‍ത്തിയെന്നും എസ് സോമനാഥ് ആരോപിച്ചു.

‘നിലാവു കുടിച്ച സിംഹങ്ങള്‍’ എന്ന ആത്മകഥയിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് മുന്‍ ചെയര്‍മാനെതിരെ ആരോപണങ്ങള്‍ നടത്തിയിട്ടുള്ളത്. ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍ എത്തുന്നതു തടയാന്‍ കെ ശിവന്‍ ശ്രമം നടത്തിയിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. തനിക്ക് കിട്ടേണ്ട തസ്തിക കിട്ടാതിരിക്കാന്‍ വേണ്ടി ശ്രമം നടത്തി. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സമയമായപ്പോള്‍ യു ആര്‍ റാവു സ്പേസ് സെന്ററിന്റെ ഡയറക്ടറെ സ്പേസ് കമ്മിഷനിലേക്കു കൊണ്ടുവന്നത് തനിക്ക് ചെയര്‍മാന്‍ സ്ഥാനം ലഭിക്കില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു എന്നും സോമനാഥ് ആരോപിക്കുന്നു.

More Stories from this section

family-dental
witywide