വരാനിരിക്കുന്ന ആഴ്ചകളില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നിരവധി സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് റെഡ്മി നോട്ട് 13 5ജി. പ്രഖ്യാപിച്ച നാള്‍ മുതല്‍ ടെക് വിശേഷങ്ങളിലേക്ക് കണ്ണും നട്ടിരിക്കുന്നവര്‍ കാത്തിരിക്കുന്ന നിരവധി ഫീച്ചറോട് കൂടിയാണ് റെഡ്മി നോട്ട് 13 5ജി ഇന്ത്യയിലേക്കെത്തുന്നത്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് വഴിയായിരിക്കും ആദ്യ വില്പനകളെന്നാണ് വിവരം. മൊബൈല്‍ സ്റ്റോറുകളില്‍ നിന്നും നേരിട്ട് ലഭ്യമല്ലെന്ന് സാരം.
സ്മാര്‍ട്ട്ഫോണുകളുടെ പുതിയ വാട്ടര്‍ റെസിസ്റ്റന്‍സ്/പ്രൂഫിംഗ് ശേഷിയില്‍ കരുത്ത് തെളിയിക്കുന്ന മിടുക്കനാണ് ഈ പുത്തന്‍ താരോദയം എന്നും വ്യക്തമാണ്.
സ്മാര്‍ട്ട്ഫോണിന്റെ പിന്‍ പാനലില്‍ ഒരു ലെതര്‍ ടെക്സ്ചര്‍ ഉള്ളതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നാല് വ്യത്യസ്ത നിറങ്ങളിലാകും ഫോണ്‍ എത്തുക. ട്രിപ്പിള്‍ ക്യാമറയും 5ജി സപ്പോര്‍ട്ടും ഫോണ്‍ ഉറപ്പു നല്‍കുന്നു.
ഇന്ത്യയില്‍ റെഡ്മി നോട്ട് 13 5ജി സീരീസിന്റെ ലോഞ്ചിംഗിനായി ടെക് ലോകം കാത്തിരിക്കുമ്പോള്‍, ഫോണ്‍ ഇതിനകം ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍, ജനുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതുവരെ വിലയെക്കുറിച്ച് വ്യക്തമായൊരു ധാരണ കമ്പനി നല്‍കില്ല.
ചൈനയില്‍, അടിസ്ഥാന റെഡ്മി നോട്ട് 13 മോഡലിന് ഏകദേശം 13,900 രൂപ മുതലാണ് വില. റെഡ്മി നോട്ട് 14 പ്രോ യ്ക്ക് ഏകദേശം 17,400 രൂപ ആയിരിക്കും, കൂടാതെ റെഡ്മി നോട്ട് 13 പ്രോ പ്ലസിന് 22,800 മുതലുമാണ് വില. എന്നിരുന്നാലും ഇന്ത്യന്‍ വപണിയില്‍ അവതരിപ്പിക്കുംവരെ വിലയറിയാന്‍ കാത്തിരിക്കാം.