റിപ്പബ്ളിക്കൻ ഡിബേറ്റ് ആരംഭിച്ചു: വിവേകും ഡിസാൻ്റിസും ഹേലിയുടെ വിമർശകർ, ക്രിസ് ക്രിസ്റ്റി ട്രംപിന് പിന്നാലെ

2024 അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള 4ാം റിപ്പബ്ളിക്കൻ പ്രൈമറി ഡിബേറ്റ് ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ അലബാമയിലെ ടസ്കലൂസയിലാണ് ഡിബേറ്റ് . ഏറ്റവും സാധ്യതയുള്ള റിപ്പബ്ളിക്കൻ സ്ഥാനാർഥി ട്രംപ് നാല് ഡിബേറ്റുകളിലും പങ്കെടുത്തിട്ടില്ല. ഫ്ളോറിഡ ഗവർണർ റോൺ ഡിസാൻ്റിസ്, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി, മുൻ ന്യൂ ജഴ്സി ഗവർണർ ക്രിസ് ക്രിസ്റ്റി, വ്യവസായിയും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി എന്നിവരാണ് ഡിബേറ്റിൽ പങ്കെടുത്ത് സംസാരിക്കുന്ന റിപ്പബ്ളിക്കന്മാർ. ന്യൂസ് നേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡിബേറ്റിൽ നിരവധി വിഷയങ്ങൾ ഉയർന്നു വരുന്നുണ്ട്. ചൈനയാണ് ഏറ്റവും കൂടുതൽ ഉയർന്നു വരുന്ന വാക്ക് . തീവ്രവാദം, ഇസ്രയേൽ – പലസ്തീൻ യുദ്ധം. കലാവസ്ഥ വ്യതിയാനം, അമേരിക്കയിലെ വെടിവയ്പ് സംഭവങ്ങൾ, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളിലാണ് ഡിബേറ്റ് പുരോഗമിക്കുന്നത്.

കഴിഞ്ഞ തവണ മയാമിയിൽ നടന്ന ഡിബേറ്റിലും ഇതൊക്കെ തന്നെയായിരുന്നു വിഷയങ്ങൾ. ഡിസാൻ്റിസും നിക്കി ഹേലിയുമായിരുന്നു മുന്നിൽ. ഡിബേറ്റിൽ പങ്കെടുത്തില്ലെങ്കിലും ഏറ്റവും ജനപ്രിയനായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ് തന്നെയാണ്.

Republican debate Christie slams Ramaswamy, says Trump is biggest issue in the race

More Stories from this section

family-dental
witywide