ചെന്നൈ: തമിഴ്നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി . ഓള്‍ ഇന്ത്യ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ബിജെപി ബന്ധം അവസാനിപ്പിച്ചു. പാര്‍ട്ടിയുടെ നേതൃയോഗത്തിലാണ് തീരുമാനം . യോഗത്തില്‍ എഐഎഡിഎംകെ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതായി പാര്‍ട്ടി ഡപ്യൂട്ടി കോര്‍ഡിനേറ്റര്‍ കെ .പി മുനിസാമി അറിയിച്ചു.
ബിജെപിയുടെ സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരു വർഷമായി പാര്‍ട്ടിയുടെ മുൻ നേതാക്കളെയും അണികളെയും കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.ശനിയാഴ്ചയായിരുന്നു സഖ്യം നിലനിര്‍ത്താനുള്ള അവസാനവട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി സി എന്‍ അണ്ണാദുരൈയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ ക്ഷമാപണം നടത്തണമെന്ന നിലപാടില്‍ എഐഎഡിഎംകെ ഉറച്ചു നില്‍ക്കുകയായിരുന്നു. എഐഎഡിഎംകെ സ്ഥാപകന്‍ എം ജി രാമചന്ദ്രന്റെ ഉപദേഷ്ടാവായിരുന്നു അണ്ണാദുരൈ. എഐഎഡിഎംകെ. തീരുമാനത്തില്‍ സന്തോഷസൂചകമായി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തി.