രാജസ്ഥാനിൽ ഭജൻലാൽ ശർമ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു; വേദിയി ഗെഹ്ലോട്ടും ഷെഖാവത്തും

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ​ങ്കെടുത്തു. ദിവ്യ കുമാരിയും പ്രേംചന്ദ് ഭൈരവയുമാണ് ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരിലെ ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിൽവെച്ചായിരുന്നു ചടങ്ങ്.

പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും ചടങ്ങിൽ പ​ങ്കെടുത്തു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ​ങ്കെടുത്തു. രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയുടെ മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ.

ബദ്ധവൈരികളായ രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോതും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവതും സത്യപ്രതിജ്ഞാ ചടങ്ങിൽ വേദി പങ്കിട്ടു. ഗജേന്ദ്ര സിങ് ഷെഖാവതിനെതിരേ നിരന്തരം അഴിമതി ആരോപണവുമായി ഗെഹ്ലോത് രംഗത്തെത്തുന്നതിനിടെയാണ് ഇരുവരും അടുത്തടുത്ത ഇരിപ്പിടങ്ങളിലായി വേദി പങ്കിട്ടത് എന്നതും ശ്രദ്ധേയമാണ്.

മുൻ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, സതീഷ് പുനിയ അടക്കമുള്ളവരുമായി ഗെഹ്ലോത് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. മുൻ മുഖ്യമന്ത്രി വസുന്ധരരാജെയും ചടങ്ങിൽ പങ്കെടുത്തു.

More Stories from this section

family-dental
witywide