റൂട്ട് ക്ലിയര്‍! റോബിന്‍ നാളെ വീണ്ടും നിരത്തിലേക്ക്

പത്തനംതിട്ട : മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പോര്‍ട്ടുമെന്റുമായി കൊമ്പ് കോര്‍ത്ത് വാര്‍ത്തകളില്‍ ഇടം നേടിയ റോബിന്‍ ബസ് ഒരിടവേളയ്ക്കു ശേഷം വീണ്ടും നിരത്തിലേക്ക്. ബസ് നാളെ മുതല്‍ വീണ്ടും പത്തനംതിട്ട – കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് തുടങ്ങുമെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു.

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് കോടതി നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ട് നല്‍കിയത്. കഴിഞ്ഞ മാസം 24 -ന് പുലര്‍ച്ചെയാണ് റോബിന്‍ ബസ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാന്‍ ശനിയാഴ്ച പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഉടമ പൊലീസിനെ സമീപിച്ചെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല.

കോടതി നിര്‍ദേശം പരിഗണിച്ച ശേഷം ഇന്നലയാണ് ബസ് കൊടുത്തത്. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സര്‍വീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നിയമം ലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, എംവിഡി പിടിച്ചിട്ട ബസില്‍ നിന്ന് പല വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായിട്ടുണ്ട്. അത് എംവിഡി ഉദ്യോഗസ്ഥരാണ് എടുത്തത്. സ്വര്‍ണവും പണവുമാണ് നഷ്ടമായത്. അത് ബസിന്റെ സെക്കന്റ് ഡ്രൈവറുടേതായിരുന്നു. അതൊന്നും പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ലെന്നും ഗീരീഷ് ആരോപിക്കുന്നു.

More Stories from this section

family-dental
witywide