പത്തനംതിട്ട: എംവിഡി നിരന്തരം വേട്ടയാടുന്നതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ റോബിന്‍ ബസ് ഉടമ ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഗിരീഷിനെതിരായ പോലീസിന്റെ നീക്കം. 2012 ല്‍ വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് നടപടി. എറണാകുളം ജുഡീഷ്യല്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നില നില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലാ പൊലീസാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വിട്ടിലെത്തയാണ് പൊലീസ് സംഘം റോബിനെ കസ്റ്റഡിയിലെടുത്തത്. ലോംങ് പെന്‍ഡിങ് വാറന്റ് എറണാകുളത്തെ കോടതിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും അതിനാല്‍ ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും അറിയിച്ച ശേഷമായിരുന്നു അറസ്റ്റ്.