ഗവര്‍ണര്‍മാര്‍ നിഷ്പക്ഷരായില്ലെങ്കില്‍ ഭരണസംവിധാനം തകരും; ആരിഫ് ഖാനെതിരെ ജസ്റ്റിസ് നരിമാൻ

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതി മുൻ ജസ്റ്റിസ് ആർ.എഫ്. നരിമാൻ. ഗവർണർമാർ എപ്പോഴും നിഷ്പക്ഷമാകണം, ഇല്ലെങ്കിൽ ഭരണ സംവിധാനം തന്നെ തകരും. ഇപ്പോൾ ഗവർണർമാർ തെരഞ്ഞെടുക്കപ്പെടുന്നത് രാഷ്ട്രീയതിന്റെ അടിസ്ഥാനത്തിൽ ആണ്. കേരളം തന്നെ ഉദാഹരണമായി നോക്കിയാൽ മതിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയെ കുറിച്ചുള്ള ഒരു സെമിനാറിൽ സംസാരിക്കവേയായിരുന്നു ജസ്റ്റിസ് നരിമാന്‍റെ പ്രസ്താവന.

നിയമസഭ പാസ്സാക്കുന്ന ബില്ലുകളിൽ ഗവർണർമാർ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന പ്രവണതയിൽ ജസ്റ്റിസ് നരിമാൻ ആശങ്കപ്രകടിപ്പിച്ചു. സ്വതന്ത്രരായി പ്രവർത്തിക്കുന്നവരെയാണ് ഗവർണർ സ്ഥാനത്ത് നിയമിക്കേണ്ടതെന്നും അല്ലാത്തപക്ഷം ഭരണസംവിധാനം തന്നെ സ്തംഭനാവസ്ഥയിലാകുമെന്നും കേരള ഗവർണറെ പ്രത്യേകം പരാമർശിച്ചുകൊണ്ട് അദ്ദേഹം വിമർശിച്ചു.

23 മാസമാണ് കേരള ഗവർണർ നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ വൈകിപ്പിച്ചതെന്ന് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി.

“എട്ട് ബില്ലുകളാണുണ്ടായിരുന്നത്. വിഷയം സുപ്രീംകോടതിയിലെത്തിയപ്പോൾ അദ്ദേഹം ചെയ്തതാവട്ടെ, ഒരു ബില്ലിൽ ഒപ്പിടുകയും ഏഴ് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുകയും ചെയ്തു. ഇത് വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു യാഥാർഥ്യമാണ്. ഇത്തരത്തിൽ എല്ലാം രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുകയാണെങ്കിൽ സംസ്ഥാനത്തെ ഭരണസംവിധാനം തന്നെ സ്തംഭനാവസ്ഥയിലാകും. ഗവർണർ ഒരു ബില്ല് തിരിച്ചയക്കുന്നത് പോലെയല്ല ഇത്. കേന്ദ്രത്തിന്‍റെ വാതിലിന് മുന്നിൽ ഈ ബില്ല് എത്തുകയും കേന്ദ്രം നോ പറയുകയും ചെയ്താൽ അതോടെ ആ ബില്ലിന്‍റെ അവസാനമാണ്,”അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide