ജൂത യാത്രക്കാരെ തേടി റഷ്യൻ എയര്‍പോര്‍ട്ടില്‍ ഇരച്ചുകയറി പലസ്തീന്‍ അനുകൂലികള്‍; സംഘര്‍ഷം

ഡാഗെസ്താൻ (റഷ്യ): റഷ്യയിലെ ഡാഗെസ്താനിലെ മഖച്ച്കല വിമാനത്താവളത്തിൽ ഇസ്രയേലിൽ നിന്നെത്തിയ ജൂത യാത്രക്കാരെ തേടി ഒരു കൂട്ടം പലസ്തീൻ അനുകൂലികൾ ഇരച്ചു കയറി.

ആക്രമണം ഭയന്ന് യാത്രക്കാർ വിമാനങ്ങളിൽ അഭയം പ്രാപിക്കുകയും വിമാനത്താവളത്തിൽ ഒളിക്കുകയും ചെയ്തു. 20 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക ആരോഗ്യ അധികൃതർ അറിയിച്ചു,

ടെൽ അവീവിൽ നിന്നുള്ള ഒരു വിമാനം നഗരത്തിൽ എത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് പ്രദേശത്തെ ആളുകൾ ജൂത യാത്രക്കാരെ ആക്രമിക്കാൻ എത്തിയത്. അവർ ഒരു ഹോട്ടൽ ഉപരോധിക്കുകയും വിമാനത്താവളം ആക്രമിക്കുകയും ചെയ്തത്.

ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലസ്തീൻ പതാകകളോ ഇസ്രായേൽ വിരുദ്ധ പ്ലക്കാഡുകളോ കയ്യിലുള്ള നൂറുകണക്കിന് പേരെ വീഡിയോയിൽ കാണാവുന്നതാണ്. ഇവർ വിമാനത്താവളത്തിന്റെ ലോഞ്ചിലേക്ക് അടക്കം ഇരച്ചുകയറുകയും വിമാനങ്ങളുടെ സമീപം എത്തി ജനാലകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ജനക്കൂട്ടത്തിൽ ചിലർ റൺവേയിലേക്ക് ഓടിക്കയറി അവിടെയുള്ള വിമാനങ്ങളെ വളഞ്ഞു. അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി റഷ്യൻ വ്യോമയാന ഏജൻസി അറിയിച്ചു. നവംബർ 6 വരെ വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു.. ഇസ്രയേൽ യാത്രക്കാർക്കായുള്ള തിരച്ചിലിൽ ചില പ്രതിഷേധക്കാർ യാത്രാ രേഖകൾ കാണണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തിന് പുറത്തും കാറുകൾ തടഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ആക്രമണത്തെ തുടർന്ന് എല്ലാ ജൂതന്മാരെയും എല്ലാ പൗരന്മാരെയും സംരക്ഷിക്കണമെന്ന് ഇസ്രയേൽ റഷ്യയോട് അഭ്യർത്ഥിച്ചു. കാസ്പിയൻ കടലിന്റെ പടിഞ്ഞാറൻ അറ്റത്തുള്ള, ഏകദേശം 3.1 ദശലക്ഷം ആളുകൾ വസിക്കുന്ന പ്രദേശമാണ് ഡാഗെസ്താൻ.

Russian airport closed after mob stormed it looking for Israelis

More Stories from this section

family-dental
witywide