ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ്: ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിക്കുന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍കക്ഷിയായ പി എന്‍ മഹേഷ് അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചു. മേല്‍ശാന്തിയായി തിരഞ്ഞെടുത്ത വ്യക്തിക്കെതിരെ വ്യക്തിപരമായി ആരോപണമില്ലെന്നും കോടതി ചൂണ്ടികാട്ടി.

തിരഞ്ഞെടുപ്പിലെ നറുക്കെടുപ്പിൽ ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരിയാണ് ഹർജി നല്‍കിയത്. ദൃശ്യ മാധ്യമങ്ങളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. അഭിമുഖത്തിലൂടെ കണ്ടെത്തിയ 17 പേരില്‍ നിന്ന് മേല്‍ശാന്തിയെ തിരഞ്ഞെടുക്കാന്‍ ശ്രീകോവിലിന് മുമ്പില്‍ കഴിഞ്ഞ മാസം 18നായിരുന്നു നറുക്കെടുപ്പ്.പേരെഴുതിയിട്ട വെള്ളിക്കുടങ്ങള്‍ തന്ത്രി ശ്രീകോവിലില്‍ പൂജിച്ച ശേഷം പന്തളം രാജകുടുംബത്തിലെ 10 വയസില്‍ താഴെയുള്ള ആണ്‍കുട്ടി നറുക്കെടുക്കുകയായിരുന്നു

കുട്ടി നറുക്കെടുത്ത ലോട്ട് ഉള്‍പ്പെടെ ചിലത് തുറന്ന നിലയിലാണെന്ന് ശ്രീകോവിലിന് മുന്നില്‍ നടന്ന നറുക്കെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. നറുക്കിട്ട ചെറുകുടം കുലുക്കിയപ്പോള്‍ തുറന്നു പോയതാകാമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.

Sabarimala melsanthi selection; high court examines cctv footage of draw of lots

More Stories from this section

family-dental
witywide