ശബരിമല തീര്‍ത്ഥാടകരായ യുവാക്കള്‍ പമ്പാനദിയില്‍ മുങ്ങിമരിച്ചു

പത്തനംതിട്ട: പമ്പാനദിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു. ബുധനാഴ്ച വൈകുന്നേരം 5.30 നാണ് സംഭവം നടന്നത്. ചെങ്ങന്നൂര്‍ പാറക്കടവില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാക്കള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ചെന്നൈ സ്വദേശികളായ് സന്തോഷ് (19), അവിനാഷ്(21) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം സംഭവത്തെ തുടര്‍ന്ന് അപകടം നടന്ന സ്ഥലത്ത് നഗരസഭയുടെ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. ഇതിനു മുന്‍പും ഇതേസ്ഥലത്ത് നിരവധി ആളുകള്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide