ശബരിമല: കന്നിമാസ പൂജക്കായി ശബരിമല ക്ഷേത്രനട 17ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും. മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയാവും നടതുറക്കുക. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് സന്നിഹിതരായിരിക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്ര നട തുറക്കാന്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിക്ക് താക്കോല്‍ കൈമാറും. അതിനു ശേഷം പതിനെട്ടാം പടി ഇറങ്ങി ആഴി തെളിക്കും. അന്നു മറ്റു പൂജകള്‍ ഇല്ല
18ാം തീയതി പുലര്‍ച്ചെ അഞ്ചുമണിക്ക് മഹാഗണപതി ഹോമത്തോടെ കന്നിമാസ പൂജകള്‍ക്ക് തുടക്കമാകും. 22വരെ പൂജകളുണ്ടാവും. ദിവസവും പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 10 വരെ ഭക്തര്‍ക്ക് നെയ്യ് അഭിഷേകത്തിന് അവസരമുണ്ടാകും.
ഉദയാസ്തമയ പൂജ,പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ടാകും.
Tags: