മകരവിളക്ക് മഹോത്സവം: ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷാണ് നട തുറക്കുക. ജനുവരി 15നാണ് മകരവിളക്ക്.

12നാണ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍. 13ന് പന്തളം കൊട്ടാരത്തില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.

മണ്ഡലകാലത്തിന്റെ തുടക്കംമുതല്‍ പൊലീസും ആഭ്യന്തര വകുപ്പും ദേവസ്വം ബോര്‍ഡും അടക്കം അനിയന്ത്രിതമായ തിരക്കിന്റെ പേരില്‍ പഴി കേട്ടിരുന്നു. അവധിയായിട്ടുപോലും അടിയന്തര സിറ്റിംഗ് നടത്തി ഹൈക്കോടതിപോലും വിഷയത്തില്‍ ഇടപെട്ടിരുന്നു. ശബരിമലയിലെ തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാറ്റി ശബരിമല ഡ്യൂട്ടിയില്‍ പ്രാവീണ്യമുള്ളവരെ പകരക്കാരാക്കിയിരുന്നു. തിരക്കിന് ഇപ്പോള്‍ താത്ക്കാലിക ശമനമുണ്ടെങ്കിലും മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് വര്‍ദ്ധിക്കും. പഴുതടച്ച ക്രമീകരണങ്ങളാണ് പൊലീസ് വിപുലമാക്കിയിരിക്കുന്നത്.

ശബരി പീഠം മുതല്‍ സന്നിധാനം വരെ 36 കേന്ദ്രങ്ങളില്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇവിടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമുണ്ടാകും. ക്യൂ കോംപ്ലക്‌സില്‍ ആവശ്യമുള്ളവര്‍ മാത്രം കയറിയാല്‍ മതിയാകും. തീര്‍ഥാടകരെ ക്യൂ കോംപ്ലക്‌സില്‍ കയറ്റാതെ സന്നിധാനത്ത് കടത്തി വിട്ട് 30, 31 തിയതികളില്‍ പരീക്ഷണം നടത്തും.

More Stories from this section

family-dental
witywide