ആനിമലിനൊപ്പം ഓടിയെത്താന്‍ കിതച്ച് സാം ബഹാദൂര്‍

വിക്കി കൗശല്‍ നായകനായ സാം ബഹാദൂര്‍ ഡിസംബര്‍ ഒന്നിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ബോക്സ് ഓഫീസില്‍ അതിന്റെ ആദ്യ ദിനത്തില്‍ മേഘന ഗുല്‍സാര്‍ സംവിധാനം ചെയ്ത രണ്‍ബീര്‍ കപൂറിന്റെ ആനിമലില്‍ നിന്ന് കടുത്ത മത്സരം നേരിട്ട് ചിത്രം ഒന്ന് പിന്നോട്ട് പോയെങ്കിലും മെല്ലെ മെല്ലെ പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിക്കുകയായിരുന്നു.

ആദ്യ ദിനം 6.25 കോടി നേടിയ ചിത്രം രണ്ടാം ദിനമാണ് ബോക്‌സ് ഓഫീസില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. രണ്ടാം ദിനമായ ശനിയാഴ്ച 9.25 കോടി രൂപ നേടിയ ചിത്രത്തിന്റെ ഞായറാഴ്ച കളക്ഷന്‍ 10 കോടിയായിരുന്നു. ഇതോടെ 25 കോടി രൂപയാണ് ചിത്രം ഇന്നലെവരെ നേടിയത്. ചിത്രത്തിന്റെ ഹിന്ദി ഒക്കുപ്പന്‍സി 46 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തില്‍, വിക്കി കൗശല്‍ ഇന്ത്യയിലെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷയെ അവതരിപ്പിക്കുന്നു, സന്യ മല്‍ഹോത്രയും ഫാത്തിമ സന ഷെയ്ഖും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

അതേസമയം, സന്ദീപ് റെഡ്ഡി വംഗയുടെ ആനിമല്‍ രണ്ട് ദിവസത്തിനുള്ളില്‍ 100 കോടിയിലധികം നേടി, ആദ്യദിനം 63.8 കോടിയില്‍ തുടങ്ങി. രണ്ടാം ദിനം 66 കോടിയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രം 200 ക്ലബ്ബിലും എത്തി. ഇതോടെ വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി ആനിമല്‍ മാറി. ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ചിത്രം ഷാരൂഖ് ഖാന്റെ ജവാന്‍ ആയിരുന്നു. അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന എന്നിവരും ആനിമലില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഒരേ ദിനം തീയേറ്റര്‍ പങ്കിടേണ്ടിവന്ന ഇരു ചിത്രങ്ങളും പരസ്പരം മത്സരിച്ചാണ് മുന്നേറുന്നത്. ഈ മത്സരത്തെക്കുറിച്ച് വിക്കി പറയുന്നതിങ്ങനെ ‘ഒരേ ടീമിനായി കളിക്കുന്ന രണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാര്‍ ക്രീസില്‍ വരുമ്പോള്‍ രണ്ട് ബാറ്റ്സ്മാന്‍മാരും പരസ്പരം ഏറ്റുമുട്ടുന്നു, അവര്‍ ഒരു ടീമിന് വേണ്ടിയാണ് കളിക്കുന്നത്, ഞങ്ങള്‍ ഹിന്ദി സിനിമയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ഒരു കളിക്കാരന്‍ ഫോറും സിക്സറും അടിച്ചേക്കാമെങ്കിലും, മറ്റൊരു കളിക്കാരന്‍ ഒന്നും രണ്ടും എടുത്ത് സ്ട്രൈക്ക് നിലനിര്‍ത്തി ക്രീസിലുണ്ടാകും.

More Stories from this section

family-dental
witywide