‘സ്വവര്‍ഗ്ഗരതിയെ വെള്ളപൂശുന്നു, ലിംഗ മാറ്റം, ജെന്‍ഡര്‍ നിര്‍ണയം എന്നിവയെ ലളിതവല്‍ക്കരിക്കുന്നു’; എന്‍എസ്എസ് ക്യാമ്പുകള്‍ക്കെതിരെ സമസ്തയും മുസ്ലിം ലീഗും

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിക്കായി സര്‍ക്കാര്‍ നടത്തുന്ന എന്‍എസ്എസ് ക്യാമ്പുകള്‍ക്ക് എതിരെ സമസ്ത യുവജന നേതാവ് നാസര്‍ ഫൈസി കൂടത്തായി. ക്യാമ്പ് ധാര്‍മ്മികവിരുദ്ധമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലിബറലിസവും മത നീരസവും കുത്തി കയറ്റാനുള്ള വേദിയല്ല എന്‍എസ്എസ് ക്യാമ്പുകളെന്നും സര്‍ക്കാര്‍ ചെലവില്‍ അധാര്‍മ്മികത വിദ്യാര്‍ത്ഥികളില്‍ വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ നോക്കി നില്‍ക്കാനാകില്ലെന്നും നാസര്‍ ഫൈസി കൂടത്തായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലിംഗസമത്വത്തിന്റെയും ലൈംഗീക വിദ്യാഭ്യാസത്തിന്റെയും പേരില്‍ ക്യാമ്പില്‍ അധാര്‍മികത പഠിപ്പിക്കുന്നതായി പിഎംഎ സലാമും ആരോപിച്ചു. എന്‍എസ്എസ് ക്യാമ്പില്‍ അവതിരിപ്പിക്കാന്‍ നല്‍കിയ മൊഡ്യൂള്‍ വിദ്യാര്‍ഥികളെ വൃത്തിക്കേട് പഠിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി. മൊഡ്യൂള്‍ സ്വവര്‍ഗ്ഗരതിയെ വെള്ളപൂശുന്നു. ലിംഗ മാറ്റം, ജെന്‍ഡര്‍ സ്വയം നിര്‍ണയം എന്നിവയെ ലളിതവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി പിഎംഎ സലാം പറയുന്നു.

ഫൈസര്‍ കൂടത്തായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

NSS ക്യാമ്പിലെത്തുന്ന കുട്ടികളും അവരെ അയക്കുന്ന രക്ഷിതാക്കളും ജാഗ്രതൈ*
ഇന്ന് (ഡിസം. 26 ന് ) ആരംഭിച്ച് ജനു.1 ന് അവസാനിക്കുന്ന ഹയര്‍ സെക്കന്‍ഡറി തലത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കായി സര്‍ക്കാറുകള്‍ നടത്തുന്ന NSS (നാഷണല്‍ സര്‍വ്വീസ് സ്‌കീം) ക്യാമ്പില്‍ അവതരിപ്പിക്കാന്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഗൈഡും മെഡ്യൂളും അത്യന്തം അപകടകരമാണ്. ജന്‍ഡര്‍ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് വിവാദമായപ്പോള്‍ പാഠപുസ്തകത്തില്‍ നിന്ന് മാറ്റും എന്ന് സര്‍ക്കാര്‍ പറഞ്ഞ എല്ലാ അന്ധവിശ്വാസങ്ങളും വൃത്തികേടും NSS ന്റെ ക്യാമ്പില്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

സമദര്‍ശന്‍ എന്ന പേരിലെ പഠനങ്ങളെല്ലാം അധാര്‍മ്മിക പാഠങ്ങളാണ്. സെക്ഷ്വല്‍ ഓറിയന്റേഷന്‍ എന്ന പേരില്‍ Homosexality യെ (സ്വവര്‍ഗ്ഗ രതിയെ) ജനിതകമായി അവതരിപ്പിക്കുകയാണ്. LGBTQI + എന്ന ആശയധാര ആഗോള അട്ടര്‍ പരാജയമാണെന്ന് തെളിയിക്കപ്പെട്ടിട്ടും വീണ്ടും നമ്മുടെ കുട്ടികളെ സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കുകയാണ്.ഡീന്‍ ഹാമറിന്റെ അശാസ്ത്രീയ നിഗമനമാണ് തെളിവായി ഉദ്ദരിക്കുന്നത്. DSM – 5 – TRല്‍ ഇത് ജനിതകമാണെന്ന് NSS ഗൈഡില്‍ സര്‍ക്കാര്‍ എഴുതിപ്പിടിപ്പിക്കുമ്പോള്‍ അത് വരേ സ്വവര്‍ഗ്ഗ രതി മെന്റല്‍ ഡിസ്-ഓഡറാണെന്ന പOന റിപ്പോര്‍ട്ടുകളെ കുറിച്ച് ഗൈഡ് മൗനം പാലിക്കുകയാണ്.
Homosex ജനിതകമാണെന്ന് സമര്‍ത്ഥിക്കാന്‍ അവലംഭിക്കുന്നത് ശാസ്ത്രത്തെയല്ല മറിച്ച് പൊളിറ്റിക്കല്‍ അജണ്ടയായാണെന്ന് തിരിച്ചറിയണം.
സെക്‌സും ജന്‍ഡറും രണ്ടാണെന്നും ജന്‍ഡര്‍ ആര്‍ക്കും തോന്നുമ്പോഴൊക്കെ മാറാമെന്നും NSS ഗൈഡ് പറഞ്ഞ് വെക്കുന്നുണ്ട്.

ജന്‍ഡര്‍മാറുമ്പോള്‍ മാറുന്നജന്‍ഡറിന്റെ ആനുകൂല്യവും വകവെച്ച് നല്‍കുമ്പോള്‍ ആണായ ഒരുത്തന്‍ പെണ്ണിന്റെ ജന്‍ഡര്‍ അവകാശപ്പെടുക വഴി താടിയും മീശയും മറ്റും വെച്ച് പെണ്‍ റിസര്‍വേഷനിലും ജയിലില്‍ പെണ്‍സെല്ലിലും ഇടം കാണുമ്പോഴുണ്ടാകുന്ന ദുരന്തം സൃഷ്ടിക്കുന്നത് ആരാണെന്ന് സമൂഹം തിരിച്ചറിയണം.
ലിംഗം തന്നെ മാറാന്‍ ഗൈഡ് പ്രേരിപ്പിക്കുന്നുണ്ട്. അതിന് തെളിവായി ഉദ്ദരിക്കുന്നതാവട്ടെ ഡോ.ജോണ്‍മണിയെ. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് എന്ന ഹോസ്പിറ്റലില്‍ ബ്രൂസിയെ ലിംഗം മാറ്റി പരാജയപ്പെട്ടയാളാണ് ഈ ജോണ്‍മണി.

ജാനറ്റ് -റൈമര്‍ ദമ്പദികള്‍ അവരുടെ ഇരട്ടക്കുട്ടികളില്‍ ആണായ ബ്രൂസിനെ തന്റെ തീപ്പൊള്ളിയ ലിംഗം ചികിത്സിക്കാനായി ജോണ്‍മണിയെ സമീപിച്ചപ്പോള്‍ അയാള്‍ ശസ്ത്രക്രിയയിലൂടെ ബ്രൂസിയെ പെണ്ണാക്കി മാറ്റി പേര് ബ്രെന്‍ഡയാക്കി. അതുമായി പൊരുത്തപ്പെടാന്‍ ബ്രൂസിയെന്ന ബ്രെന്‍ഡക്കായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബ്രൂസി ആണായി റെയ്മറായി. പെണ്ണായി വളര്‍ന്നവളെ(നെ) ആണായി അംഗീകരിക്കാന്‍ സമൂഹം തയ്യാറായില്ല. ഒടുക്കം 38 > മത്തെ വയസ്സില്‍ ബ്രൂസി എന്ന ബ്രെന്‍ഡ എന്ന റെയ്മര്‍ ആത്മഹത്യ ചെയ്തു. ഈ ജോണ്‍മണിയുടെ പരാജയപ്പെട്ട കാര്യമാണ് ആത്മഹത്യാ കാര്യം പറയാതെ ‘ലിംഗമാറ്റ വിപ്ലവ ‘ത്തിന് തെളിവായ് NSS ക്യാമ്പില്‍ പഠിപ്പിക്കുന്നത്.

അതി ലിബറല്‍ ചിന്തയും അന്ധമായ കാടന്‍ വിശ്വാസവും തലയില്‍ കയറിയവരോട് പറയാനുള്ളത് നിങ്ങളുടെ നിഗമനങ്ങള്‍ പരീക്ഷിക്കാനുള്ള വേദിയല്ല സര്‍ക്കാര്‍ സ്‌കൂളുകള്‍. നിങ്ങള്‍ക്ക് സ്വന്തം ക്യാമ്പും ഗൈഡും മൊഡ്യൂളും ആവാം. അത് നിങ്ങളുടെ സ്വാതന്ത്ര്യം, പക്ഷേ അത് സര്‍ക്കാര്‍ ചെലവില്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ സമ്മതിക്കാനാവില്ല. പ്രതികരണങ്ങളുണ്ടാവും. ധാര്‍മ്മിക മൂല്യങ്ങള്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കളും സമൂഹവും ജാഗ്രത പാലിക്കണം. NSS ക്യാമ്പിലെ ദുരന്ത പാഠങ്ങള്‍ പകരാതിരിക്കാന്‍. പ്രതിഷേധങ്ങള്‍ തന്നെ ഉയരട്ടെ.

More Stories from this section

family-dental
witywide