സാൻ ജോസ്: ഓഗസ്റ്റ് മാസത്തിൽ സാൻ ജോസിൽ 18 മാസം പ്രായമുള്ള പെൺകുഞ്ഞ് വിഷബാധയേറ്റ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ തുടങ്ങിയ മാരകവിഷങ്ങളാണ് കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയത്. മാതാപിതാക്കളായ ഡെറക് വോൺ റയോ(27) കെല്ലി ജീൻ റിച്ചാർഡ്‌സൺ(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 12 ന് രാത്രി 11 മണിയോടെ കുട്ടി മരിച്ചത്. കൗണ്ടിയിലെ എല്ലാ ശിശുമരണങ്ങളുടെയും അന്വേഷണം പ്രോട്ടോക്കോൾ എന്ന നിലയിൽ കേസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹോമിസൈഡ് യൂണിറ്റിന് കൈമാറുന്ന പതിവുണ്ട്. അതിനുസരിച്ച് ഈ മരണം ഹോമിസൈഡ് യൂണിറ്റിന് അന്വേഷണത്തിനായി നൽകി.
വീട്ടിൽ നടത്തിയ പരിശോധനയിൽ മാസ്റ്റർ ബെഡ്‌റൂമിലെ നൈറ്റ്‌സ്റ്റാൻഡിൽ ഫെന്റനൈൽ, ഡെസ്‌ക്കിൽ ഫെന്റനൈൽ അവശിഷ്ടങ്ങൾ ഉള്ള സ്‌ക്രാപ്പിങ് ടൂൾ എന്നിവ ലഭിച്ചു. കുഞ്ഞിന്റെ രക്തത്തിൽ ഫെന്റനൈലിന്റെ മാരകമായ അംശം കണ്ടെത്തിയതായി നവംബർ 2-ന് കൗണ്ടി കൊറോണർ ഓഫിസ് ഡിറ്റക്ടീവുകളെ അറിയിച്ചു.
കുട്ടിയുണ്ടായിരുന്ന സമയത്ത് വീട്ടിൽ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകൾ കാണിക്കുന്ന ടെക്സ്റ്റ് സന്ദേശങ്ങളും സമൂഹ മാധ്യമ പോസ്റ്റുകളും അടങ്ങിയ ദമ്പതികളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തതായി ഡിറ്റക്ടീവ് ഏജൻസിയുടെ ഓഫിസ് അറിയിച്ചു.