സനാതന ധർമം മാത്രമാണ് മതം, ബാക്കിയെല്ലാം ശാഖകള്‍: യോഗി

ലക്നൗ : സനാതന ധർമം മാത്രമാണ് മതമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്നാഥ് ക്ഷേത്രത്തിലെ ശ്രീമത് ഭാഗവത് കഥ ഗ്യാൻ യാഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘സനാതന ധർമം മാത്രമാണ് മതം, ബാക്കിയെല്ലാം ആരാധനാ മാർഗങ്ങളോ ശാഖകളോ ആണ്. സനാതന മാനവികതയുടെ മതമാണ്. സനാതനയ്ക്കെതിരായ ആക്രമണം ആഗോള മാനവികതയ്ക്കെതിരായ ആക്രമണമാണ്’’.– യോഗി ആദിത്യനാഥ് പറഞ്ഞു. മഹന്ദ് ദിഗ്‌വിജയ് നാഥിന്റെ അമ്പത്തിനാലാം ചരമ വാർഷികവും മഹന്ദ് അവൈദ്യനാഥിന്റെ ഒൻപതാം ചരമവാർഷികവും പ്രമാണിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ മുൻനിർത്തിയായിരുന്നു യോഗിയുടെ പരാമർശം. സനാത ധർമം തുടച്ചുനീക്കപ്പെടേണ്ടതാണ് എന്നായിരുന്നു ഉദയനിധിയുടെ വിവാദ പ്രസ്താവന.

More Stories from this section

family-dental
witywide