‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’; എസ്എഫ്‌ഐ ബാനറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ തനിക്കെതിരെ എസ്എഫ്ഐ ഉയർത്തിയ പ്രതിഷേധ ബാനർ നീക്കാൻ ആവശ്യപ്പെട്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോഴിക്കോട്ടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സർവകലാശാലയിൽ തിരിച്ചെത്തിയപ്പോഴാണ് ഗവർണർ കാമ്പസിലെ ബാനർ കണ്ടത്. ഇതോടെ ഉടൻ ഇത് നീക്കാൻ ഗവർണർ ഉദ്യോഗസ്ഥരോടും സർവകലാശാല അധികൃതരോടും ആവശ്യപ്പെടുകയായിരുന്നു.

‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’, ‘ചാന്‍സലര്‍ ഗോ ബാക്ക്’, ‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം’ തുടങ്ങിയ ബാനറുകളാണ് ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധനത്തിന്റെ ഭാഗമായി ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ എസ്എഫ്‌ഐ സ്ഥാപിച്ചിരുന്നത്. കറുത്ത തുണിയില്‍ വെളുത്ത അക്ഷരങ്ങളിലാണ് ബാനറുകള്‍. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാമ്പസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ ആഹ്വാനം ചെയ്തിരുന്നു.

അതേ സമയം ഗവര്‍ണര്‍ക്കെതിരെയുള്ള ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നിര്‍ദ്ദേശം നല്‍കിയിരുന്നു. പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളുടെ മകന്റെ വിവാഹചടങ്ങിന് ഗവര്‍ണര്‍ പോകുന്നതിനാലാണ് ഇന്ന് പ്രതിഷേധം ഒഴിവാക്കിയത്.

More Stories from this section

family-dental
witywide