ഡാലസ്: മൂന്നു പതിറ്റാണ്ടുകളായി ഡാളസിനെ സന്തോഷിപ്പിച്ച സാന്താക്ലോസ് ഇനിയില്ല. എഴുപതുകാരനായ കാള്‍ ജോണ്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു. എല്ലാ ക്രിസ്മസ് കാലത്തും ഡാലസിലെ ജനങ്ങള്‍ക്ക് ഏറെ പരിചയമുള്ള മുഖമാണ് കാള്‍ ജോണ്‍ ആന്‍ഡേഴ്‌സന്റേത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഡാലസിലെ സാന്താക്ലോസ് ആണ് ജോണ്‍ ആന്‍ഡേഴ്‌സണ്‍. ക്രിസ്മസ് സീസണിലെ ജനങ്ങളുടെ പരിചിത മുഖം ഇനിയില്ല. എഴുപതാം വയസ്സില്‍ കാള്‍ ജോണ്‍ ആന്‍ഡേഴ്‌സണ്‍ വിട പറഞ്ഞു.
ചൈല്‍ഡ് സൈക്കോളജിസ്റ്റായ ആന്‍ഡേഴ്‌സണ്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ഡാളസിലെ നോര്‍ത്ത്പാര്‍ക്കില്‍ സാന്തയുടെ വേഷം ചെയ്തിരുന്നു. ചൈല്‍ഡ് സൈക്കോളജിസ്റ്റായിരുന്ന അദ്ദേഹം കുട്ടികള്‍ക്കൊപ്പം സാന്തയായി സമയം ചെലവഴിക്കുന്നതില്‍ ഒരുപാട് സന്തോഷിച്ചിരുന്നുവെന്ന് അടുപ്പമുള്ളവര്‍ പറഞ്ഞു. 1953 ല്‍ എന്‍ജെയിലെ പാസായിക്കില്‍ ജനിച്ച ആന്‍ഡേഴ്‌സണ്‍, ഫ്‌ലോറിഡയിലും ഹൂസ്റ്റണിലുമായാണ് വളര്‍ന്നത്.
ഓസ്റ്റിനിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ പിഎച്ച്ഡി ബിരുദം നേടി. സര്‍വകലാശാലയില്‍ അഡ്ജക്റ്റ് പ്രൊഫസറായും അദ്ദേഹം ജോലി ചെയ്തു. ഓരോ അവധിക്കാലത്തും ഡാളസിലെത്തി സാന്തയായി കുട്ടികളുടേയും കുടുംബങ്ങളുടേയും സ്‌നേഹം പിടിച്ചുപറ്റാന്‍ ആന്‍ഡേഴ്‌സണ് കഴിഞ്ഞു. ഡാളസിലെ നോര്‍ത്ത്പാര്‍ക്ക് മാളിലാണ് അദ്ദേഹം ക്രിസ്മസ് അവധിക്കാലത്ത് സാന്തയായി എത്തിയിരുന്നത്. ബുധനാഴ്ചയാണ് ജോണ്‍ ആന്‍ഡേഴ്‌സന്റെ സംസ്‌കാരം.