സൗദി അറേബ്യയിൽ കനത്ത മഴ; സ്കൂളുകൾക്ക് അവധി, റോഡുകൾ അടച്ചു

റിയാദ്: കനത്ത മഴയെത്തുടർന്ന് മക്ക, മദീന, അൽഉല, ജിദ്ദ, റാബിഗ്, ഖുലൈസ്, അസീർ, ജസാൻ, തബൂക്ക് എന്നിവയുൾപ്പെടെ ഒന്നിലധികം നഗരങ്ങളിൽ ക്ലാസുകൾ നിർത്തിവച്ചതായി സൗദി അറേബ്യയിലെ വിവിധ മേഖലകളിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എജ്യുക്കേഷൻ അറിയിച്ചു.

വ്യത്യസ്‌ത വിദ്യാഭ്യാസ തലങ്ങൾ, സ്‌കൂൾ ജീവനക്കാർ, വിദ്യാഭ്യാസ ഓഫീസുകൾ എന്നിവിടങ്ങളിലെ സ്‌ത്രീകൾക്കും പുരുഷന്മാർക്കും അവധി ബാധകമാണ്.

മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ആയി ക്ലാസ് നടക്കും. സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനം.

അടുത്ത ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് ദേശീയ മെട്രോളജി കേന്ദ്രം (NCM) അറിയിച്ചു.

ജാഗ്രത പാലിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും താഴ്‌വരകളും ഒഴിവാക്കാനും ഈ കാലയളവിൽ സുരക്ഷിതമായിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ജാഗ്രതയോടെ പാലിക്കാനും എൻസിഎം പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

കനത്ത മഴയെ തുടർന്ന് ജിദ്ദയിൽ നിരവധി റോഡുകൾ നഗരസഭ അടച്ചു. റോഡുകളിലെ ടണലുകൾ വെള്ളത്തിൽ നിറഞ്ഞു. ഹിറ സ്ട്രീറ്റ് ടണൽ, പ്രിൻസ് മജീദ് ടണൽ, പ്രിൻസ് സൗദ് അൽ-ഫൈസൽ സ്ട്രീറ്റ്, പലസ്തീൻ സ്ട്രീറ്റ് എന്നിവയാണ് അടച്ചത്. വാഹനങ്ങൾ അൽഹറമൈൻ റോഡിലേയ്ക്ക് തിരിച്ചുവിട്ടു.

More Stories from this section

family-dental
witywide