സൂറിച്ച് : 2034 ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ ആതിഥ്യമേകിയേക്കും. ഓസ്‌ട്രേലിയ പിൻവാങ്ങിയതാണ് സൌദിയുടെ സാധ്യത എളുപ്പമാക്കിയത്. ഏഷ്യ–-ഓഷ്യാനിയ രാജ്യങ്ങൾക്കായിരുന്നു 2034 ലോകകപ്പിനുള്ള അവസരം. ആതിഥേയത്വത്തിന് അപേക്ഷിക്കാനുള്ള തീയതി അവസാനിച്ചപ്പോൾ സൗദിമാത്രമാണ് രംഗത്തുള്ളത്. ഔദ്യോഗികപ്രഖ്യാപനം അടുത്തവർഷമായിരിക്കും.
ഖത്തറിനുശേഷം (2022) ലോകകപ്പ് കേരളത്തിന് അടുത്തെത്തുന്നുവെന്ന സവിശേഷതയുമുണ്ട്. അടുത്ത ലോകകപ്പ് 2026ലാണ്. അമേരിക്ക, ക്യാനഡ, മെക്‌സിക്കോ എന്നിവരാണ് ആതിഥേയർ. 2030 ലോകകപ്പ് നടത്തുന്നത് മൊറൊക്കോ, സ്‌പെയ്‌ൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ചേർന്നാണ്. ലോകകപ്പിന്റെ ശതാബ്‌ദിവർഷമായതിനാൽ ആദ്യ ലോകകപ്പ് നടന്ന ഉറുഗ്വേയിലും അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിലും മത്സരങ്ങളുണ്ടാകും.
Saudi Arabia likely to host FIFA World Cup