സേവനങ്ങളിൽ വീഴ്ച; ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഹജ്ജ് മന്ത്രാലയം

റിയാദ്: സേവനങ്ങൾ നൽകുന്നതിൽ അശ്രദ്ധ കാണിച്ച നിരവധി ഉംറ കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

തീർഥാടകരോടുള്ള കടമകൾ നിറവേറ്റുന്നതിൽ ഉംറ കമ്പനികൾ പരാജയപ്പെട്ടിട്ടുണ്ടെന്നും അതിനാൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഈ കമ്പനികൾക്ക് അവരുടെ അശ്രദ്ധയ്ക്ക് ഉചിതമായ ശിക്ഷ നൽകുന്നതിനു പുറമേ, അവർ ചെയ്ത ലംഘനങ്ങൾ പരിശോധിക്കാൻ യോഗ്യതയുള്ള അതോറിറ്റിക്ക് റഫർ ചെയ്യുമെന്നും ഇത് സ്ഥിരീകരിച്ചു.

സേവനത്തെ ബാധിക്കുന്ന ഒരു അലംഭാവവും അനുവദിക്കുകയോ പൊറുക്കുകയോ ചെയ്യില്ല. കമ്പനികളുടെ സേവനങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നത് തുടരും. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി തീര്‍ഥാടകരുടെ പരാതികള്‍ സ്വീകരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും.

ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള തീര്‍ഥാടകര്‍ ശരിയായ ലൈസന്‍സുള്ള സ്ഥാപനങ്ങളെ മാത്രമേ സേവനങ്ങള്‍ക്കും ഗതാഗത സൗകര്യത്തിനും തിരഞ്ഞെടുക്കാവൂയെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും വേണ്ടിയാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

More Stories from this section

family-dental
witywide