ഷിക്കാഗോ: എസ് ബി ആന്‍ഡ് അസംപ്ഷന്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷവും ഫാമിലി മീറ്റും ഡിസംബര്‍ 30 ശനിയാഴ്ച രാവിലെ 11 മണിക്ക് ഡെസ്‌പ്ലൈന്‍സ് കോര്‍ട്ലാന്‍ഡ് സ്‌ക്വയറില്‍ (8909 David Place Desplaines IL 60016) നടക്കും. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറല്‍ റവ. ഫാ. തോമസ് കടുകപ്പള്ളില്‍ ( വികാരി, മാര്‍ തോമാശ്ലീഹാ കത്തീഡ്രല്‍, ബെല്‍വുഡ്) മുഖ്യാഥിതിയായി അസോസിയേഷന്റെ 2024 -’25 വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടനം നിര്‍വ്വഹിക്കും.
ഓഫിഷിയേറ്റിങ് പ്രസിഡന്റ് മാത്യു ദാനിയേല്‍ അധ്യക്ഷത വഹിക്കും. എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോ പ്രസിഡന്റ് റവ. എബി എം തോമസ് തരകന്‍ ( വികാരി, സെന്റ് തോമസ് മാര്‍ത്തോമാ പള്ളി ചിക്കാഗോ) ക്രിസ്മസ് -നവവത്സര സന്ദേശം നല്‍കും. സീറോ മലബാര്‍ രൂപതയുടെ പ്രൊക്യൂറേറ്ററും അസോസിയേഷന്‍ സഹരക്ഷാധികാരിയും എസ് ബി കോളേജ് പൂര്‍വ്വ വിദ്യാര്‍ഥിയുമായ വെരി റവ ഫാ കുര്യന്‍ നെടുവേലിചാലുങ്കല്‍ അസോസിയേഷന്റെ&ിയുെ; 2024’25 ലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തും.
അഭിവന്ദ്യ ബിഷപ് മാര്‍ തോമസ് തറയില്‍, എസ് ബി കോളേജ് മുന്‍ പ്രിന്‍സിപ്പലും രക്ഷാധികാരിയുമായ ഡോ ജോര്‍ജ്ജ് മഠത്തിപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ റജി പ്ലാത്തോട്ടം , അസംപ്ഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ. തോമസ് ജോസഫ് എന്നിവര്‍ ആശംസകള്‍ നേരും.
എസ് ബി -അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥികളുടെ ക്രിസ്മസ് കരോള്‍, കള്‍ച്ചറല്‍ പ്രോഗ്രാം, സ്നേഹവിരുന്ന് ഇവ ഉള്‍പ്പടെയുള്ള പരിപാടികള്‍ മൂന്ന് മണിയോട് കൂടി സമാപിക്കും. ഫാമിലി മീറ്റിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ചിക്കാഗോയിലും സമീപ സ്റ്റേറ്റുകളിലുമുള്ള എല്ലാ പൂര്‍വവിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്ത് ക്രിസ്മസ് നവവത്സര പരിപാടികള്‍ വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് ഡിക്രൂസ് – 224 305 3789 (സെക്രട്ടറി)