നാലിൽ മൂന്ന് ഇന്ത്യക്കാർക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് യുഎൻ റിപ്പോർട്ട്

യുഎൻ: 2021-ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഇന്ത്യയിലെ 104 കോടി ആളുകൾക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭാ ഏജൻസിയുടെ കണക്ക്. നാലിൽ മൂന്ന് ഇന്ത്യക്കാർക്കും (74.1 ശതമാനം) ആരോഗ്യകരമായ ഭക്ഷണമല്ല ലഭിക്കുന്നതെന്ന് കണക്കുകൾ പറയുന്നു. രാജ്യത്ത് 81.3 കോടി ആളുകൾക്ക് മാത്രമേ ഭക്ഷ്യസഹായം ആവശ്യമുള്ളൂവെന്ന കേന്ദ്ര സർക്കാറിന്‍റെ കണക്കുകളെ ചോദ്യം ചെയ്യുന്നതാണ് യുഎന്നിന്റെ റിപ്പോർട്ട്.

ഈ ആഴ്ച ആദ്യം ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ (എഫ്.എ.ഒ) പുറത്തുവിട്ട ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ റിപ്പോർട്ട് പ്രകാരം, 74.1 ശതമാനം ഇന്ത്യക്കാർക്ക് 2021-ൽ ആരോഗ്യകരമായ ഭക്ഷണം കിട്ടുന്നില്ല. ഇന്ത്യയിലെ പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതം 16.6 ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

അയൽ രാജ്യമായ ബംഗ്ലാദേശിൽ ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്തവരുടെ ശതമാനം 66ഉം പാക്കിസ്ഥാനിൽ 82ഉം ആണ്. ഇറാനിൽ 30 ശതമാനം, ചൈനയിൽ 11 ശതമാനം, റഷ്യയിൽ 2.6, യു.എസിൽ 1.2, ബ്രിട്ടണിൽ 0.4 ശതമാനം എന്നിങ്ങനെയാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്തവരുടെ കണക്ക്.

എന്നാൽ, രാജ്യത്തെ പോഷകാഹാരക്കുറവുള്ളവരുടെ അനുപാതം 16.6 ശതമാനമാണെന്ന എഫ്എഒ റിപ്പോർട്ടിനെ കേന്ദ്രസർക്കാർ തള്ളി. എട്ട് ചോദ്യങ്ങളും പ്രതികരിച്ച 3,000 പേരുടെ സാമ്പിളും ഉൾപ്പെട്ട ഒരു സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. ഇന്ത്യയെ പോലെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് ഇങ്ങനെ ചെറിയ സാമ്പിൾ വലുപ്പത്തിൽ സർവേ നടത്തിയാൽ തെറ്റായ വിവരമാണ് ലഭിക്കുകയെന്നാണ് വാദം.

More Stories from this section

family-dental
witywide