അദാനിയുടെ തട്ടിപ്പ്: രേഖകൾ നൽകാമോയെന്ന് പത്രവർത്തകരോട് സെബി

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് നടത്തിയ ക്രമക്കേടുകളുടെ രേഖകൾ നൽകണമെന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ ആവശ്യം അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ സംഘമായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്റ്റ് (ഒസിസിആർപി) തള്ളി. തങ്ങൾക്ക് സ്വന്തം നിലയിൽ ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും രേഖകൾ നൽകണമെന്നുമായിരുന്നു സെബിയുടെ ആവശ്യം. ഇത് സംബന്ധിച്ച് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സെബി ആവശ്യമുന്നയിച്ചത്. ഔദ്യോഗിക സംവിധാനങ്ങളിലുടെ ഇത് സംബന്ധിച്ച എല്ലാ രേഖകളും ലഭിക്കുമെന്ന് ഒസിസിആർപി പറയുന്നു.

ഇപ്പോൾ നടക്കുന്ന സെബിയുടെ അന്വേഷണം കഴിഞ്ഞ ജനുവരിയിൽ വന്ന ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ്. ഹിൻഡൻബർഗ് റിസർച്ച് ആണ്, അദാനി ഗ്രൂപ്പ് ഗുരുതരമായ സാമ്പത്തിക തിരിമറി നടത്തിയതായി ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് പുറത്ത് വന്ന ഒ സി സി ആർ പി റിപ്പോർട്ട് അടിസ്ഥാനമാക്കിയതും ഹിൻഡൻബർഗ് റിപ്പോർട്ടിനെയാണ്.

സെബി ആവശ്യപ്പെട്ട രേഖകൾ നല്കാൻ തയ്യാറല്ലെന്ന് ഒ സി സി ആർ പി അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന രേഖകൾ ഒരു ഏജൻസിക്കും നല്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടിനേക്കാൾ കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ ഔദ്യോഗികമായ വഴികളിലൂടെ ശ്രമിക്കാമെന്നും ഒ സി സി ആർ പി മറുപടി നൽകി. യു എസ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റിന്റേയും റോക്ക്ഫെല്ലർ ബ്രദർ ഫണ്ടിന്റെയും, ഫോർഡ് ഫൗണ്ടേഷന്റെയും ഹങ്കേറിയൻ ഫിലാന്ത്രോപിസ്റ്റ് ജോർജ് സോറോസിന്റെയും പിന്തുണയിൽ പ്രവർത്തിക്കുന്ന അന്വേഷണാത്മക പത്രപ്രവർത്തകരുടെ സംഘമാണ് ഒ സി സി ആർ പി

സുപ്രീംകോടതിയിൽ അദാനി-ഹിൻഡൻബെർഗ് കേസിലെ ഒരു കക്ഷിക്ക്‌ വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണിന്റെ കൈവശം ഇതുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചിട്ടുണ്ട് എന്ന വാദവുമായാണ് രേഖകൾ ആവശ്യപ്പെട്ട് സെബി ഒ സി സി ആർ പി യെ സമീപിച്ചത്. എന്നാൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനപ്പുറം ഒരു രേഖയും പുറത്ത് വിടില്ല എന്നത് കാലങ്ങളായി തങ്ങൾ പിന്തുടരുന്ന നയമാണെന്ന് ഒ സി സി ആർ പി വ്യക്തമാക്കി.

2014 ൽ തന്നെ അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ തിരിമറി നടത്തിയിട്ടുണ്ടെന്നും പരിശോധന നടത്തണമെന്നും ഡി ആർ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) സെബിക്ക് നിർദേശം നൽകിയിരുന്നതായി പ്രശാന്ത് ഭൂഷൺ ഈ വർഷം സെപ്റ്റംബർ ഒന്നാം തീയ്യതി രേഖകൾ സഹിതം ട്വീറ്റ് ചെയ്തിരുന്നു. സെപ്റ്റംബർ 18ന് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ മറ്റുചില രേഖകൾ കൂടി ചേർത്ത് പെറ്റീഷൻ ഫയൽ ചെയ്തു. അതിൽ ചില രേഖകൾ തങ്ങളുടെ റി പ്പോർട്ടിന് അടിസ്ഥാനമായിട്ടുള്ളതാണെന്ന് ഒ സി സി ആർ പി അംഗീകരിക്കുന്നുമുണ്ട്.

SEBI approached OCCRP for documents on Adani allegations

More Stories from this section

family-dental
witywide