ഭര്‍ത്താവ് ഓഫ്സെറ്റില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷം ‘ഒരു പുതിയ തുടക്കത്തിനായി’ പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി പ്രശസ്ത റാപ്പര്‍ കാര്‍ഡി ബി.
ഇന്‍സ്റ്റാഗ്രാം ലൈവില്‍ ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് താന്‍ ഇപ്പോള്‍ അവിവാഹിതയാണെന്നും തനിക്ക് 2024 പുതുതായി തുടങ്ങണമെന്നും അവര്‍ പറഞ്ഞു.
ഇതോടെ ദമ്പതികള്‍ അവരുടെ അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിനാണ് അവസാനം കുറിച്ചത്. എന്നാല്‍ മിഗോസ് റാപ്പര്‍ ഓഫ്‌സെറ്റ് തന്റെ ഭാര്യയുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
കാര്‍ഡി ബിയും ഓഫ്സെറ്റും 2017ലാണ് വിവാഹിതരായത്, ആറ് വയസ്സുള്ള മകള്‍ കള്‍ച്ചറും രണ്ട് വയസ്സുള്ള മകന്‍ വേവും ദമ്പതികള്‍ക്കുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കാര്‍ഡി ബിയും ഓഫ്സെറ്റും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.