തിരുവനന്തപുരം: ഗവര്‍ണറുടെ വാഹനത്തിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയത് പ്രതിഷേധമല്ല മറിച്ച് ആക്രമണമെന്ന് കോടതി. പോലീസ് സമര്‍പ്പിച്ച സിസിടിവി ദൃശ്യങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നതെന്നും അത് ഗൌരവമുള്ളകുറ്റമാണെന്നും കോടതി അറിയിച്ചു കൊണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യം തള്ളി. യദുകൃഷ്ണന്‍, ആഷിഖ് പ്രദീപ്, ആഷിഷ് , ദിലീപ്, റയാന്‍,അമന്‍ ,റിനോ സ്റ്റീഫന്‍ എന്നീ ഏഴു പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
പ്രതികള്‍ ഗവര്‍ണറെയും പോലീസിനെയും ആക്രമിക്കുന്നത് വ്യക്തമാണ്. ഇത് ഗൗരവമുള്ള കുറ്റമെന്ന നിരീക്ഷണത്തോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യം തള്ളിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അഭിനിമോള്‍ രാജേഷിന്റെതാണ് ഉത്തരവ്.
കര്‍ശന സുരക്ഷാ പട്ടികയിലുള്ള ഗവര്‍ണറുടെ വാഹനത്തിനു സമീപം എത്തിയ പ്രതികള്‍ നടത്തിയ ആക്രമണം എന്ന തരത്തില്‍ മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്നാണ് കോടതി നിലപാട്. കഴിഞ്ഞ ദിവസം കേസില്‍ പ്രോസിക്യൂഷന്‍ സ്വീകരിച്ച മൃദുസമീപനം കോടതി തത്ക്ഷണം എതിര്‍ത്തിരുന്നു
ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങള്‍ സ്വഭാവികമാണ്, എന്നാല്‍ ഇത് നടത്തേണ്ടത് ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ ആകണം. ഇവിടെ ഇത്തരം സാഹചര്യം അല്ല. പ്രതികള്‍ ആക്രമിച്ചത് ഗവര്‍ണറെയും പോലീസിനെയും ഒരുമിച്ചാണ്. ഗവര്‍ണറുടെ വാഹനത്തിന് കേടുപാട് മാത്രമാണ് വരുത്തിയത് എന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ നശിപ്പിച്ചത് പൊതുമുതലാണ് ആണെന്നു മനസിലാക്കണമെന്നും ഇത് ഗുരുതര നിയമലംഘനമാണെന്നും കോടതി പറഞ്ഞു.
SFI Black Flag Protest Against Governor Court Denied bail for SFI Leaders