
കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് എസ്എഫ്‌ഐ. ഗവര്‍ണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലമാണ് കത്തിച്ചത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പുതുവര്‍ഷ ആഘോഷത്തിനിടെയാണ് ഗവര്‍ണറുടെ 30 അടി ഉയരമുള്ളകോലം കത്തിച്ചത്.
സര്‍വകലാശാലകളെ കാവിവത്ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ്എഫ്‌ഐ നേതൃത്വത്തില്‍ നടത്തുന്നത്. പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയത്. പിന്നീട് പ്രതിഷേധ സൂചകമായി ഈ കോലം കത്തിക്കുകയായിരുന്നു.